26 April Friday

മധുവിന്റെ അമ്മയ്‌ക്ക്‌ ഭീഷണി; പ്രതിക്ക്‌ ഉപാധികളോടെ ജാമ്യം

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022
മണ്ണാർക്കാട് 
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ്‌  മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അബ്ബാസിന് മണ്ണാർക്കാട് എസ്‌സി എസ്ടി സ്പെഷ്യൽ  കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. മധുവധക്കേസ് തീരുന്നതുവരെ അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്, എല്ലാ ശനിയാഴ്ച്കളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പുവയ്‌ക്കണം, ബന്ധുക്കളേയോ സാക്ഷികളെയോ ഭീഷണിപ്പെടുത്തരുത് എന്നിവയാണ് ഉപാധികൾ.
മധുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതി അബ്ബാസ് അറസ്റ്റിലായത്. അബ്ബാസ് ജാമ്യത്തിനായി കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല.  
അബ്ബാസിന്റെ ജാമ്യാപേക്ഷ നേരത്തെ പാലക്കാട് സെഷൻസ്‌ കോടതി, മണ്ണാർക്കാട് പട്ടികജാതി–-വർഗ പ്രത്യേക കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലും തള്ളിയിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ജാമ്യത്തിനായി മണ്ണാർക്കാട് എസ്‌സി എസ്ടി പ്രത്യേക ജില്ലാ കോടതിയെ സമീപിച്ച് ഹർജി നൽകിയത്. 
ഈ ഹർജി പരിഗണിച്ചാണ് സ്പെഷ്യൽ ജില്ലാ കോടതി ജഡ്‌ജി കെ എം രതീഷ്‌കുമാർ, അബ്ബാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top