പാലക്കാട്
വാടികയിലെ സുരക്ഷാജീവനക്കാരനുനേരെ യുവാവിന്റെ ആക്രമണം. എഴക്കാട് സ്വദേശി കെ സുബ്രഹ്മണ്യനാണ് മർദനമേറ്റത്. മദ്യപിച്ചിരുന്ന ഗ്ലാസുകൊണ്ട് ജീവനക്കാരന്റെ തലയ്‌ക്കടിച്ചു. ചൊവ്വ പകൽ മൂന്നോടെയാണ് സംഭവം. യുവാവും സംഘവും വാടികയിലെത്തി മദ്യപിക്കുന്നത് സുബ്രഹ്മണ്യൻ ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് തലയ്‌ക്കടിച്ചത്.
സംഭവശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. സുബ്രഹ്മണ്യൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ ഉടൻ പിടികൂടി നടപടി സ്വീകരിക്കണമെന്ന് സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് കെ അജയൻ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..