പാലക്കാട്
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങൾ നടത്തും. കഥ, കവിത, ലേഖനം വിഭാഗങ്ങളിലായി സ്കൂൾ, കോളേജ്, പൊതുവിഭാഗം എന്നിങ്ങനെ തിരിച്ചാണ് വിലയിരുത്തൽ. കഥയും കവിതയും "ഭയം' എന്ന വാക്ക് മുൻനിർത്തിയുള്ള രചനകളാണ് പരിഗണിക്കുക. ലേഖനത്തിന് കലകൾ, സാഹിത്യം, ഭാഷ, സമകാലിക ഇന്ത്യ തുടങ്ങി പ്രസക്തമായ വിഷയങ്ങൾ എടുക്കാം. വിഷയത്തിലെ കാഴ്ചപ്പാടും സമീപനവും രചനാരീതിയുമാണ് പരിഗണിക്കുക.
മികച്ച രചനകൾക്ക് ജില്ലാ സമ്മേളന വേദിയിൽ ഉപഹാരങ്ങൾ നൽകും. ഒക്ടോബർ പതിനഞ്ചിനകം ലഭിക്കുംവിധം രചനകൾ തപാലിൽ അയക്കണം. പൊതുവിഭാഗത്തിന് പ്രായനിബന്ധനയില്ല. പേര്, വിലാസം, ഫോൺ, സ്കൂൾ, കോളേജ് എന്നിവ ഒപ്പം ചേർക്കണം. വിലാസം: കൺവീനർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം, വെെഖരി, ഹരിശങ്കർ റോഡ്, താരേക്കാട്, പാലക്കാട് 678001.
ഒക്ടോബർ 28, 29 തീയതികളിൽ വടക്കഞ്ചേരിയിലാണ് ജില്ലാ സമ്മേളനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..