29 March Friday
മലപ്പുറത്തും കേസ്

സമാന്തര ടെലി. എക്‌സ്‌ചേഞ്ച്:
കോഴിക്കോട് സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
പാലക്കാട് 
നഗരത്തിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് സിവിൽ സ്‌റ്റേഷനടുത്ത് പുത്തൻ പീടിയേക്കൽ വീട്ടിൽ മൊയ്തീൻ കോയ (ബിഎസ്എൻഎൽ കോയ–- 63)യെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ്‌ ചെയ്തു. കോഴിക്കോട് നല്ലളത്തുവച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ വയർലെസ് ആക്ട്, ടെലഗ്രാം ആക്ട്, വഞ്ചനാക്കുറ്റം  വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. പാലക്കാട്ടെത്തിച്ച്‌ തെളിവെടുപ്പും നടത്തി.  ഇയാളെ പാലക്കാട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.  
14ന് രാത്രിയാണ് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിങ്‌ കോംപ്ലക്‌സിലെ  കടമുറിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പൊലീസ് കണ്ടെത്തിയത്. ഇവിടെനിന്ന് പോപ്പുലർ ഫ്രണ്ടിന്റെ നോട്ടീസും കണ്ടെടുത്തു. 
മൊയ്തീൻകോയ എട്ടു വർഷമായി മേട്ടുപ്പാളയം സ്ട്രീറ്റിൽ "കീർത്തി ആയുർവേദിക്’ സ്ഥാപനം നടത്തുന്നു. സ്ഥാപനത്തിന്റെ പേരിൽ ഇരുനൂറോളം ജിയോ, ബിഎസ്എൻഎൽ സിം കാർഡുകളാണ് എടുത്തത്. അന്താരാഷ്ട്ര ഫോൺകോളുകൾ ലോക്കൽ കോളുകളാക്കി മാറ്റി സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് രീതി. മൊയ്തീൻ കോയയുടെ മകൻ ഷറഫുദ്ദീന് ചേവായൂർ പൊലീസ് സ്റ്റേഷനിലും സഹോദരൻ ഷബീറിന് കോഴിക്കോട് പൊലീസ് സ്റ്റേഷനിലും സമാന രീതിയില്‍  കുറ്റം ചെയ്തതിന് കേസുണ്ട്‌. മൊയ്തീൻ കോയക്കെതിരെ രണ്ടു മാസംമുമ്പ് മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വണ്ടൂരിൽ തനിമ ബയോവേദിക് സ്ഥാപനത്തിന്റെ മറവിലാണ്‌ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്‌. ഒളിവിൽ കഴിയുന്നതിനിടെയാണ്‌ പാലക്കാട് പൊലീസ് ഇയാളെ പിടികൂടിയത്. 
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ മേൽനോട്ടത്തിൽ പാലക്കാട് ഡിവൈഎസ്‌പി പി സി ഹരിദാസ്, വാളയാർ ഇൻസ്‌പെക്ടർ വി എസ്‌ മുരളീധരൻ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top