12 July Saturday
ജില്ലയില്‍ ഈ വര്‍ഷം 62 മരണം

മുങ്ങിമരണം കൂടുന്നു

ടി എം സുജിത്ത്‌Updated: Monday Sep 20, 2021
പാലക്കാട്
ജില്ലയിൽ ജലാശയങ്ങളിൽ വീണുള്ള മരണം വർധിക്കുന്നതായി കണക്ക്‌. ജനുവരിമുതൽ സെപ്തംബർ 17 വരെയുള്ള കണക്കുപ്രകാരം ജലാശയങ്ങളിൽ 75 അപകടമുണ്ടായി. മൂന്ന് കുട്ടികളുൾപ്പടെ 62 പേർ മരിച്ചു. കഴിഞ്ഞ വർഷം 120 അപകടങ്ങളിൽ നാലു കുട്ടികൾ ഉൾപ്പടെ 92 പേർ മരിച്ചു. അപകടം തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എടുക്കണമെന്ന് അഗ്നിരക്ഷാ സേന മുന്നറിയിപ്പ് നൽകി. വെള്ളത്തിൽ വീഴുന്നവരെ രക്ഷപ്പെടുത്താൻ ഇറങ്ങുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്.
അപകടം ഒഴിവാക്കാന്‍ 
മുൻകരുതൽ
–-കിണറുകളിൽ നിർബന്ധമായും ആൾമറ നിർമിക്കണം.
–-നീന്തൽ വശമില്ലാത്തവർ ജലാശയങ്ങളിൽ ഇറങ്ങരുത്.
–-ജലയാത്രകൾ ഇരുന്നുമാത്രം.
–-അപസ്മാരം, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ ജലാശയങ്ങളിൽ ഇറങ്ങരുത്.
–-വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കരുത്.
–-മുങ്ങിപ്പോയ ആളെ പുറത്തെടുത്ത ഉടൻ തലവശത്തേക്ക് ചരിച്ചുകിടത്തി വയറുഭാഗത്ത് അമർത്തി ഉള്ളിലുള്ള ജലം പരമാവധി പുറത്തുകളയുക. ഉടൻ കൃത്രിമ ശ്വാസം നൽകുക.
ആഴവും ചെളിയും 
അപകടകാരണം
ജലാശങ്ങളിലെ ആഴം, ചെളി എന്നിവയാണ്‌ പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്‌. -ജില്ലയിൽ കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത് ഭാരതപ്പുഴയുടെ കൈവഴികൾ, കൽപ്പാത്തിപ്പുഴ, ചിറ്റൂർപ്പുഴ എന്നിവിടങ്ങളിലാണ്. കുളത്തിൽപ്പെട്ടുള്ള മരണവുമുണ്ട്‌. അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗവും വിനോദത്തിനായി ജലാശങ്ങളിൽ ഇറങ്ങുന്നവരാണ്. 
വി കെ ഋതീജ്
(ജില്ലാ ഫയർ ഓഫീസർ, 
പാലക്കാട്)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top