16 April Tuesday

എ എ റഹീമിനെതിരായ കൈയേറ്റം
 ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

പാർലമെന്റ് മാർച്ചിനിടെ എ എ ​റഹീം എംപിക്കെതിരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് 
പാലക്കാട് നഗരത്തിൽ ഡിവൈഎഫ്ഐ നടത്തിയ പ്രകടനം

പാലക്കാട്
അ​ഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ എ എ ​റഹീം എംപിക്കെതിരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകർ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പാലക്കാട് ന​ഗരത്തിൽ പാലക്കാട്, പുതുശേരി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെ കൃഷ്ണപ്രസാദ് അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് വിപിൻ, ‍ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അം​ഗം എം എ ജിതിൻരാജ്, ബ്ലോക്ക് സെക്രട്ടറിയറ്റ് അം​ഗം കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. 
തൃത്താലയിൽ- ജില്ലാ ജോയിന്റ് സെക്രട്ടറി ടി പി ഷഫീക്ക് ഉദ്ഘാടനം ചെയ്തു. കെ അഭിമന്യു അധ്യക്ഷനായി. പട്ടാമ്പിയിൽ ടി ഷാജി ഉദ്ഘാടനം ചെയ്തു. എം എൻ സുധീപ് അധ്യക്ഷനായി. ഷൊർണൂരിൽ- ജില്ലാ ജോയിന്റ് സെക്രട്ടറി എസ് കിഷോർ ഉദ്ഘാടനം ചെയ്തു. കെ രാഹുൽ അധ്യക്ഷനായി. ഒറ്റപ്പാലത്ത്- ബ്ലോക്ക് സെക്രട്ടറി അബ്ദുൾ മുത്തലീഫ് ഉദ്ഘാടനം ചെയ്തു. കെ ഗിരീഷ് അധ്യക്ഷനായി.
ചെർപ്പുളശേരിയിൽ- ജില്ലാ വൈസ് പ്രസിഡന്റ് കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ കൃഷ്ണപ്രകാശ് അധ്യക്ഷനായി. ശ്രീകൃഷ്ണപുരത്ത്- ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ മിനി ഉദ്​ഘാടനം ചെയ്തു. കെ കെ ഗോപി അധ്യക്ഷനായി.
മണ്ണാർക്കാട്ട് -ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി റഷീദ് ഉദ്ഘാടനം ചെയ്തു. കെ വിവേക് അധ്യക്ഷനായി. മുണ്ടൂരിൽ- ബ്ലോക്ക് സെക്രട്ടറി എ പ്രശാന്ത് ഉദ്​ഘാടനം ചെയ്തു. കെ അനിൽ അധ്യക്ഷനായി. ചിറ്റൂരിൽ- എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി വിചിത്ര ഉദ്ഘാടനം ചെയ്തു. കെ ശ്രീജിത് അധ്യക്ഷനായി. കൊല്ലങ്കോട്ടില്‍ -സിപിഐ എം ഏരിയ സെക്രട്ടറി കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. എം സനിൽ അധ്യക്ഷനായി. കുഴൽമന്ദത്ത്‌ -ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ഷൈജു ഉദ്ഘാടനം ചെയ്തു. കെ ഗിരീഷ് അധ്യക്ഷനായി.
ആലത്തൂരിൽ- ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദലി ഷിഹാബ് ഉദ്ഘാടനം ചെയ്തു. ജി അലേഷ്യസ്‌ അധ്യക്ഷനായി. വടക്കഞ്ചേരിയിൽ -സംസ്ഥാന കമ്മിറ്റി അംഗം എസ് ഷക്കീർ ഉദ്ഘാടനം ചെയ്തു. കെ ശ്രീജിത് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top