29 March Friday

പൊലീസ് ഉദ്യോഗസ്ഥർക്ക് 
യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ യാത്രയയപ്പ് സ്‌പീക്കർ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട് 
വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ സംഘടനകൾ ചേർന്ന് യാത്രയയപ്പ് നൽകി. സ്‌പീക്കർ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു. കെപിഎ ജില്ലാ പ്രസിഡന്റ് ഇ പി ശശി അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് മുഖ്യാതിഥിയായി. 
കെപിഒഎ ജനറൽ സെക്രട്ടറി സി ആർ ബിജു, ജില്ലാ സെക്രട്ടറി വി ജയൻ, ജോയിന്റ് സെക്രട്ടറി എൻ റഫീഖ്, ഡിവൈഎസ്‌പിമാരായ കെ എൽ രാധാകൃഷ്ണൻ, വി സുകുമാരൻ, വി എ കൃഷ്ണദാസ്, പൊലീസ് സൊസൈറ്റി പ്രസിഡന്റ് പി കുമാരൻ, കെപിഎ ജില്ലാ സെക്രട്ടറി ആർ സതീഷ്, സംസ്ഥാന നിർവാഹകസമിതി അംഗം സി പി സുധീഷ് എന്നിവർ സംസാരിച്ചു. 
ആലത്തൂർ ഡിവൈഎസ്‌പി കെ എം ദേവസ്യ, കെപിഒഎ സംസ്ഥാന നിർവാഹസമിതി അംഗം കെ ടി രാമദാസ്, എം ഹംസ ( ട്രാഫിക് എസ്‌ഐ, പാലക്കാട്), വി കൃഷ്ണൻ(എസ്‌ഐ എസ്എസ്ബി), കെ സുന്ദരൻ (എസ്‌ഐ എസ്ബി പാലക്കാട്) എന്നിവരുൾപ്പെടെ 31 ഉദ്യോഗസ്ഥരാണ് വിരമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top