26 April Friday
● മാസ്‌ ‌പരിശോധനയിൽ 1,941 പേർക്ക്‌ കോവിഡ്

പരിശോധന കൂട്ടി; 
രോഗികളും കൂടി

സ്വന്തം ലേഖികUpdated: Tuesday Apr 20, 2021

മാസ്ക് മുഖ്യം... കോവിഡ് രണ്ടാം തരംഗത്തിൽ കർശന പരിശോധനകൾ ആരംഭിച്ചതോടെ മാസ്കുകൾക്ക് ആവശ്യക്കാരേറി. പാലക്കാട് ശകുന്തള ജങ്ഷനിലെ 
മാസ്ക് വിൽപ്പന കേന്ദ്രം ഫോട്ടോ: സുമേഷ് കോടിയത്ത്

പാലക്കാട്‌
ജില്ലയിൽ നടന്ന മാസ്‌ ‌പരിശോധനയിൽ  1,941 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 
ആകെ പരിശോധിച്ച 13,730 സാമ്പിളിൽനിന്നാണ്‌ ഇത്രയും  പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.    രണ്ടുദിവസങ്ങളിലായാണ്   മാസ് പരിശോധന നടത്തിയത്.  11 മുതൽ 18 വരെ ജില്ലയിൽ പരിശോധിച്ചത്‌ 34,007സാമ്പിൾ. ഇതിൽ 4,276 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 12.6 ആണ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. ഈ മാസം ഒന്നുമുതൽ 18 വരെ 61,797 പേരാണ്‌ കോവിഡ്‌ പരിശോധിച്ചത്. ഇതിൽ 5941 പേരിൽ രോഗം കണ്ടെത്തി.
ഉത്സവാഘോഷങ്ങൾക്കും തെരഞ്ഞെടുപ്പ്‌ പരിപാടികൾക്കും കോവിഡ്‌ മാനദണ്ഡം പാലിക്കാതെ ജനങ്ങൾ തിങ്ങിക്കൂടിയതാണ്‌ രണ്ടാംവ്യാപനം രൂക്ഷമാക്കിയത്‌. കോവിഡ്‌ കേസ്‌ കൂടുതൽ വന്നുതുടങ്ങിയതോടെ പരിശോധനയും വർധിപ്പിച്ചു. 2020ൽ കോവിഡ്‌ രൂക്ഷമായപ്പോൾ ദിവസം 4,000 പരിശോധനവരെ നടന്നിരുന്നു. പിന്നീടത്‌ കുറഞ്ഞ്‌ രണ്ടായിരത്തിലേക്കും അതിനുതാഴെയും എത്തി. ജനങ്ങൾ പരിശോധനയോട്‌ വിമുഖത കാണിക്കുന്ന സ്ഥിതിയുണ്ടായി. വീണ്ടും വ്യാപനം രൂക്ഷമായതോടെ ആരോഗ്യവകുപ്പ്‌ പരിശോധന ശക്തമാക്കി. ഒരാഴ്‌ചയ്‌ക്കിടെ പരിശോധനയിൽ ഗണ്യമായ വർധനയുണ്ടായി. ഈ  മാസം 12ന്‌ 2,100 പേരാണ്‌ കോവിഡ്‌ പരിശോധിച്ചത്‌. 13 ന്‌ ഇത്‌ 3,375 ആയി. 14ന്‌ 3,538 പേർ പരിശോധിച്ചപ്പോൾ 15ന്‌ 4,212 ആയി. 16ന്‌ 4,217പേർക്ക്‌ കോവിഡ്‌ പരിശോധിച്ചു. തുടർന്ന്‌ 17ന്‌ 5,380പേരും 18ന്‌ 8,350പേരും പരിശോധിച്ചു.മാർച്ചിൽ ആകെ കോവിഡ്‌ സ്ഥിരീകരിച്ചത് 2,378പേർക്കാണ്‌. ഏപ്രിലിൽ 18 ദിവസത്തിനിടെ രോഗബാധിതർ 5,941 ആയി. പരിശോധനയ്‌ക്കനുസരിച്ച്‌ കോവിഡ്‌ബാധിതരുടെ എണ്ണവും ഉയരുകയാണ്‌.
 
581പേര്‍ക്ക് കോവിഡ്: 165 രോഗമുക്തി
പാലക്കാട് 
ജില്ലയിൽ തിങ്കളാഴ്ച 581പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 226, ഉറവിടം അറിയാതെ രോഗം ബാധിച്ച 339, ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുംവന്ന 15, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിങ്ങനെയാണ്‌ രോഗബാധിതർ. 
165പേർ രോഗമുക്തരായി. ജില്ലയിൽ 5,777പേരാണ് ചികിത്സയിലുള്ളത്‌. പാലക്കാട് ജില്ലക്കാരായ ഒരാൾവീതം പത്തനംതിട്ട, വയനാട്, കണ്ണൂർ, രണ്ടുപേർ വീതം കൊല്ലം, കോട്ടയം, നാലുപേർ ഇടുക്കി, അഞ്ചുപേർ വീതം ആലപ്പുഴ, കാസർകോട്‌, ഏഴുപേർ തിരുവനന്തപുരം, 10 പേർ കോഴിക്കോട്, 32 പേർ എറണാകുളം, 47പേർ മലപ്പുറം, 70പേർ തൃശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top