19 April Friday

5,000 ഡോസ് വാക്സിന്‍ കൂടി എത്തി; ക്ഷാമം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
പാലക്കാട്
കോവിഡിന്റെ രണ്ടാംതരം​ഗം രൂക്ഷമായതിനൊപ്പം ജില്ലയിൽ വാക്സിൻ ക്ഷാമം രൂക്ഷമാവുന്നു. പ്രതിദിനരോ​ഗികൾ ആയിരം കടന്നിട്ടും ആവശ്യത്തിന് വാക്സിൻ ജില്ലയിലെത്തിയിട്ടില്ല. കേന്ദ്ര സർക്കാർ കേരളത്തിന് ആവശ്യത്തിന് വാക്സിൻ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക്‌കാരണം.
കഴിഞ്ഞ ദിവസം 5,000 ഡോസ് കോവിഷീൽഡ് വാക്സിൻ ജില്ലയിൽ എത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നിലവിലുള്ള 10,000 ഡോസ് കോവാക്സിൻ ഉൾപ്പെടെ ആകെ 15000 ഡോസ് വാക്സിൻ ഇപ്പോൾ ജില്ലയിലുണ്ട്. 5,000 ഡോസ് കോവാക്സിൻ രണ്ടാം ഡോസ് കുത്തിവയ്‌പ്പിന്‌ മാറ്റിവയ്ക്കും. ഒരാൾക്ക് ഒരു ഡോസ് എന്ന അളവിലാണ് കുത്തിവയ്‌പ്‌ നടത്തുന്നത്. ഇത്തരത്തിൽ നിലവിലെ വാക്സിനനുസരിച്ച് 15,000പേർക്ക് വാക്സിൻ ലഭ്യമാക്കും. ജില്ലയിലെ വിവിധയി‌ടങ്ങളിലേക്ക് തുല്യമായ വാക്സിൻ ഇപ്പോൾ നൽകുന്നത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നിലവിലെ വാക്സിൻ തീരും. നേരത്തെ നൂറിലധികം കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ഉണ്ടായിരുന്നെങ്കിൽ നിലവിൽ കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 
വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്ത് വരുന്നവർ മടങ്ങുകയാണ്‌. ഇത് ഒഴിവാക്കാൻ മുൻകൂട്ടി അറിയിപ്പ് നൽകിയ സ്ഥലങ്ങളിൽ മാത്രമേ ഇനി വാക്സിൻ വിതരണം ഉണ്ടാവൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top