ചിറ്റൂർ
ചിറ്റൂരിൽ നടന്ന എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. ഞായറാഴ്ച സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ച നടന്നു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ചർച്ചയ്ക്ക് മറുപടി നൽകി. കെ പി ബിന്ദു കൺവീനറും ഇ പി അനിതകുമാരി ജോയിന്റ് കൺവീനറുമായി 21 അംഗ ജില്ലാ വനിത സബ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായുള്ള സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ബി രാജേഷ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ, കെഎംസിഎസ്‍യു ജില്ലാ സെക്രട്ടറി എ സുനിൽകുമാർ, കെജിഎൻഎ ജില്ലാ സെക്രട്ടറി കെ സിജി, പിഎസ്‍സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എ രമേഷ്, കെഎസ്എസ്‍പിയു ജില്ലാ സെക്രട്ടറി പി എൻ മോഹൻദാസ്, ബിഎസ്എൻഎൽഇയു സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ വി മധു, എൽഐസിഇയു ജില്ലാ സെക്രട്ടറി പ്രദീപ് ശങ്കർ, കെഡബ്ല്യുഎഇയു ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ, സി എ ശ്രീനിവാസൻ (കെജിഒഎ), എ രാമദാസ് (ബെഫി) എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..