20 April Saturday

ബസ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021
പാലക്കാട്‌
പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ബസ്‌, ചരക്കു ഗതാഗതമേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കാനുള്ള നയം പിൻവലിക്കുക, ഇന്ധന വില വർധന പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കേരള ബസ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) ഹെഡ്‌പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ച്‌ നടത്തി. 
ഫെഡറേഷൻ ജനറൽ സെക്രട്ടറി എം എസ്‌ സ്‌കറിയ ഉദ്‌ഘാടനം ചെയ്‌തു. എ അപ്പുമണി അധ്യക്ഷനായി. പി ജി മോഹൻകുമാർ, ടി ജി നിജാം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top