25 April Thursday
തൃത്താലയുടെ സമഗ്ര വികസനം

കരട് ഒരു മാസത്തിനകം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021
കൂറ്റനാട്
തൃത്താല മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിയുടെ കരട് ഒരു മാസത്തിനുള്ളിൽ തയ്യാറാക്കും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ,  കാർഷിക സർവകലാശാല, ഫിഷറീസ് സർവകലാശാല, വെറ്ററിനറി സർവകലാശാല  എന്നിവയിലെ വിദഗ്ധർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരുടെ  യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇവയുടെ പങ്കാളിത്തത്തോടെയാണ്‌ പദ്ധതി നടപ്പാക്കുക. 
യോഗം സ്പീക്കർ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു. പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി റജീന അധ്യക്ഷയായി.
കാർഷിക, മൃഗസംരക്ഷണ മത്സ്യബന്ധന, ടൂറിസം, മണ്ണ് -ജലവിഭവ സംരക്ഷണം എന്നീ മേഖലകളിൽ തൃത്താലയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും പദ്ധതി യാഥാർഥ്യമാക്കുക. ഉത്തരവാദിത്വ ടൂറിസം പദ്ധതി മണ്ഡലത്തിൽ നടപ്പാക്കും. ഇതിനായി മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. 
ആസൂത്രണ ബോർഡ് അംഗം ആർ രാംകുമാർ, ഡോ . ടി പ്രദീപ്കുമാർ( കാർഷിക സർവകലാശാല വെജിറ്റബിൾ സയൻസ് വിഭാഗം), രൂപേഷ് കുമാര്‍ (ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ–-- ഓർഡിനേറ്റർ), ഡോ. ബെറിൻ പത്രോസ് (കാർഷിക സർവകലാശാല എന്റമോളജി വിഭാഗം), ഡോ. പികെ സുരേഷ്‌കുമാർ (കാർഷിക സർവകലാശാല അഗ്രികൾച്ചർ എൻജിനിയറിങ് വിഭാഗം), ഡോ. ജയശ്രീ (കാർഷിക സർവകലാശാല  വിജ്ഞാനവ്യാപന വിഭാഗം ഡയറക്ടർ), ഡോ . ജയരാജ് (കൃഷി വിജ്ഞാന കേന്ദ്രം കണ്ണൂർ) തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top