25 April Thursday
കോൺഗ്രസ്‌ –- ബിജെപി ബന്ധം ഉപേക്ഷിച്ചു

ചെങ്കൊടിത്തണലിൽ കൂടുതൽ കുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
 
സ്വന്തം ലേഖകൻ
പാലക്കാട്‌
പതിറ്റാണ്ടുകളായുള്ള ബിജെപി –- കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്‌ നൂറുകണക്കിന് പ്രവർത്തകർ ചെങ്കൊടിയേന്തി കൂട്ടത്തോടെ സിപിഐ എമ്മിലേക്ക്‌. ഇരു പാർടികളുടെയും ജനവിരുദ്ധ നയമാണ്‌ ദീർഘകാലത്തെ ബന്ധം ഉപേക്ഷിക്കാൻ പ്രവർത്തകരെ നിർബന്ധിതരാക്കിയത്‌. തീവ്രവർഗീയതയും അക്രമവുമാണ്‌ ബിജെപിയെ ജനങ്ങളിൽനിന്ന്‌  അകറ്റുന്നതെന്നു രാജിവച്ചവർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളും ബിജെപി ബന്ധം ഉപേക്ഷിക്കാൻ കാരണമായി. ബിജെപിയോടുള്ള മൃദു സമീപനവും സംസ്ഥാന–-പ്രാദേശിക ‌നേതൃത്വത്തോടുള്ള വിയോജിപ്പുമാണ്‌ കോൺഗ്രസ്‌ വിടാൻ‌ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്‌. കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായ എ ലുക്ക്മാൻ 40 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ്‌ സിപിഐ എമ്മിന്‌ ഒപ്പം എത്തിയത്.
ചിറ്റൂർ
വടവന്നൂരിലെ കോൺഗ്രസ് നേതാക്കളുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് എ ലുക്ക്മാൻ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം എത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ എൻ സുരേഷ്ബാബു,  ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്, ഏരിയ കമ്മറ്റി അംഗങ്ങളായ കെ വി മഹേഷ്, ജ്യോതീന്ദ്രൻ, അപ്പുക്കുട്ടൻ എന്നിവർ ചേർന്നു സ്വീകരിച്ചു. ലുക്ക്മാന്റെ നേതൃത്വത്തിൽ സിപിഐ എമ്മിലേക്ക് എത്തുന്ന കോൺഗ്രസ്‌ പ്രവർത്തകർക്ക് നവംബർ ഒന്നിനു വടവന്നൂരിൽ ചേരുന്നു യോഗത്തിൽ വരവേൽപ്പു നൽകും
കോങ്ങാട്‌
കോങ്ങാട് ചെറായിൽ കോൺഗ്രസ് –--ബിജെപി പ്രവർത്തകരായ ഒമ്പത് കുടുംബം ഞായറാഴ്ച സിപിഐ എമ്മിൽ എത്തി. ചെറായിലെ കണക്കൻ കോൽക്കാട്, വിനീത്, സജിൻകുമാർ, മണികണ്ഠൻ, മണികണ്‌ഠൻ കീരിപ്പാറ, തങ്കമാളു കോൽക്കാട്ടിൽ, ഷീജ തെക്കേക്കര, ദാക്ഷായണി മണ്ടാട്ടിൽ, ബാബു വടക്കേതിൽ എന്നിവരാണ് സിപിഐ എമ്മിനൊപ്പം ചേർന്നത്‌. കോൺഗ്രസ്–- -ബിജെപി ബാന്ധവവും നേതൃത്വത്തിന്റെ വികസനവിരുദ്ധ നിലപാടുമാണ്‌ ഇവരെ പാർടി വിടാൻ പ്രേരിപ്പിച്ചത്‌. സ്വീകരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എ ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. വി വി മോഹനൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ടി അജിത്, വി സേതുമാധവൻ, ഡി പ്രശാന്ത്, എം എസ് ദേവൻ, സി വി സുന്ദരൻ, ദേവാനന്ദൻ എന്നിവർ സംസാരിച്ചു. എം കെ മോഹൻദാസ് സ്വാഗതവും കെ ആർ രാജേഷ് നന്ദിയും പറഞ്ഞു. 
മലമ്പുഴ 
കോൺഗ്രസ്–-ബിജെപി നേതൃത്വത്തിന്റെ വികസനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച്‌‌ ചേമ്പന, അടപ്പ്‌ കോളനി പ്രദേശത്തെ ആറു കുടുംബം സിപിഐ എമ്മിലേക്ക്. കോൺഗ്രസ്‌–-ബിജെപി സജീവ പ്രവർത്തകരായ നോബിൾ, മഹേഷ്, അയ്യാവു, മുത്തു, വെള്ള, ലത എന്നിവരാണ് കുടുംബസമേതം ഞായറാഴ്ച സിപിഐ എം എത്തിയത്‌. 
ചേമ്പനയിലെ സ്വീകരണം ജില്ലാ കമ്മിറ്റിയംഗം പി എ ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ഗിരിഷ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സി ആർ ഷാജി, സി ആർ ജോഷി എന്നിവർ സംസാരിച്ചു. റെജി നന്ദി പറഞ്ഞു.‌
പട്ടാമ്പി  
ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായവർക്ക് സ്വീകരണം നൽകി. 
മുതുതല വൈദ്യശാലാ പ്രദേശത്ത് വർഷങ്ങളായി ബിജെപി പ്രവർത്തകരായിരുന്ന കെ പി രമേഷ്, കെ പി സന്തോഷ്, മനോജ് പുളിക്കൽ, കെ പി മണികണ്ഠൻ എന്നിവരാണ് ബിജെപിയുടെ ജനവിരുദ്ധ- നിലപാടുകളിൽ പ്രതിഷേധിച്ച് രാജിവച്ചത്. 
സിപിഐ എം ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ ഇവരെ സ്വീകരിച്ചു. ഏരിയ കമ്മിറ്റി അംഗം പി സി വാസു അധ്യക്ഷനായി. മുതുമല പഞ്ചായത്ത് പ്രസിഡന്റ്‌ സി എം നീലകണ്ഠൻ, പഞ്ചായത്ത്‌ അംഗങ്ങളായ ടി പ്രേമകുമാരി, കെ പി രൂപേഷ്, എം മണികണ്ഠൻ, പി കെ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി ഷൺമുഖൻ സ്വാഗതവും പി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top