പുതുപ്പരിയാരം
ഞായറാഴ്‌ച അന്തരിച്ച സിപിഐ എം നേതാവ് വി ചാമിക്കുട്ടിയുടെ മൃതദേഹം തിങ്കൾ പകൽ 11ന് പാലക്കാട് ഗവ. മെഡിക്കൽ കോളേജിന് കൈമാറി. രാവിലെ ഒമ്പതുമുതൽ 10.30 വരെ സിപിഎ എം പുതുപ്പരിയാരം ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ആദരാഞ്ജലി അർപ്പിച്ചു.
വിലാപയാത്രയായി മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി എൻ കണ്ടമുത്തൻ, പി എ ഗോകുൽദാസ്, വി കെ ജയപ്രകാശ്, ഏരിയ സെക്രട്ടറി സി ആർ സജീവ് എന്നിവർ ചേർന്ന് മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി.
വൈകിട്ട് മുട്ടിക്കുളങ്ങരയിൽ ചേർന്ന അനുശോചന യോഗത്തിൽ ടി എൻ കണ്ടമുത്തൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി സി ആർ സജീവ്, ടി എസ് ദാസ് (സിപിഐ), സ്വാമിനാഥൻ (കോൺഗ്രസ്), ഉണ്ണികൃഷ്ണൻ (ബിജെപി), പി എ ഗോകുൽദാസ്, വി കെ ജയപ്രകാശ്, വി സേതുമാധവൻ, പി ആർ ബിന്ദു, വി വി വിജയൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..