പാലക്കാട്
സിഐടിയു ജില്ലാ കമ്മിറ്റി ഇ പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എം ഹംസ അധ്യക്ഷനായി. ജില്ലാ ട്രഷറർ ടി കെ നൗഷാദ്, ജോയിന്റ് സെക്രട്ടറി കെ ഹരിദാസ്, ബി വിജയൻ, പി ജി രാംദാസ്, കെ വി സുരേന്ദ്രൻ, എസ് ദാവൂദ്, വി സരള, സമീർഖാൻ എന്നിവർ സംസാരിച്ചു.
ഇ പത്മനാഭൻ അനുസ്മരണദിനത്തിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി പ്രഭാഷണം സംഘടിപ്പിച്ചു. ‘അധികാര കേന്ദ്രീകരണവും അപകടത്തിലാകുന്ന ജനാധിപത്യവും’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണം കോഴിക്കോട് കേളുഎട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്‌തു. വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ കെ സുനിൽകുമാർ, കെ മഹേഷ്, മേരി സിൽവർസ്റ്റർ, കെ സന്തോഷ്‌കുമാർ, എം പ്രസാദ് എന്നിവർ സംസാരിച്ചു. 12 ഏരിയകളിലും പതാക ഉയർത്തലും അനുസ്മരണവും നടന്നു.
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ ആറ് ബ്രാഞ്ചുകളിലും പതാക ഉയർത്തി അനുസ്മരണം നടന്നു. ജില്ലാ കേന്ദ്രത്തിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി ദാമോദരൻ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി കെ ശിവദാസൻ, പ്രസിഡന്റ് സി അരുൺ എന്നിവർ സംസാരിച്ചു.
ഡിസ്ട്രിക്ട് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഇ പത്മനാഭൻ അനുസ്മരണം ജില്ലാ പ്രസിഡന്റ് പി ഉണ്ണി ഉദ്ഘാടനം ചെയ്‌തു. പി ജി മോഹൻകുമാർ അധ്യക്ഷനായി. എസ് സന്തോഷ്‌കുമാർ, കെ വാസുദേവൻ, എം വാസുദേവൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..