കൊല്ലങ്കോട്
പൊടിവിത നടത്തിയ നെന്മാറ പ്രദേശത്തെ കോഴിക്കാട്, ചെട്ടികുളമ്പ് വയലുകളിൽ കൊയ്‌ത്ത് തുടങ്ങി. ഹ്രസ്വകാല മൂപ്പുള്ള വിത്തിനങ്ങൾ ഉപയോഗിച്ചാണ് ഇവിടങ്ങളിൽ ഒന്നാംവിള ഇറക്കിയത്. കാലാവസ്ഥാ വ്യതിയാനം കാരണം പൊടിവിതയും പറിച്ചുനടീലും നടത്തിയത് മാസങ്ങളുടെ വ്യത്യാസത്തിലായിരുന്നു. അതിനാൽ കൊയ്‌ത്തിലും വ്യത്യാസംവരും.
കാലവർഷം വൈകിയതിനാൽ പറിച്ചുനടീൽ നടത്തിയ കർഷകരുടെ പാടങ്ങളിൽ കതിരുവന്നിട്ടില്ല. കൊയ്‌ത പാടങ്ങളിൽനിന്ന് ചാഴിയും മുഞ്ഞയും വിളയാത്ത പാടങ്ങളിലേക്ക് എത്താനുള്ള സാധ്യത കൂടുന്നതായി കർഷകർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..