29 March Friday

കേന്ദ്രസർക്കാർ ഭരണഘടന പിച്ചിച്ചീന്തുന്നു: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ഇ പത്മനാഭൻ അനുസ്മരണ സമ്മേളനത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി സംസാരിക്കുന്നു

പാലക്കാട്

കോർപറേറ്റ്‌ പ്രീണനത്തിനായി കേന്ദ്ര ഭരണകർത്താക്കൾ ഭരണഘടനയെ പിച്ചിച്ചീന്തുന്ന അവസ്ഥയാണ്‌ രാജ്യത്തുള്ളതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. എൻജിഒ യൂണിയൻ ഹാളിൽ ഇ പത്മനാഭൻ അനുസ്‌മരണവും ‘ഭരണകൂടം ഭരണഘടനയെ ആക്രമിക്കുന്നു’ വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം.  ആറുലക്ഷംകോടിയുടെ പൊതുസ്വത്താണ്‌ കോർപറേറ്റ്‌ സ്വകാര്യമേഖലയ്‌ക്ക്‌ കൊടുക്കാൻ പോകുന്നത്‌. നിയമനിർമാണ സഭകളെ നോക്കുകുത്തിയാക്കി. ഭരണഘടനയേയാണോ ഭരണകർത്താക്കളെയാണോ സംരക്ഷിക്കേണ്ടതെന്നാണ്‌ ഇന്ത്യൻ ജനതയ്‌ക്ക്‌‌ മുന്നിലുള്ള ചോദ്യം. ഭരണഘടന ഇത്രയും വെല്ലുവിളി നേരിട്ട കാലമുണ്ടായിട്ടില്ല.  ഭരണകൂടത്തെ നയിക്കുന്നവർതന്നെ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുകയാണ്‌. ജനാധിപത്യത്തിനു‌ പകരം സർവാധിപത്യം സ്ഥാപിക്കാനാണ്‌ ശ്രമം. ഏറെ ചർച്ചകൾക്ക്‌ ശേഷമാണ്‌‌ കശ്‌മീരിന്‌ പ്രത്യേകപദവി നൽകിയത്‌. ഈ പദവിയും സംസ്ഥാനപദവിയും എടുത്തുകളഞ്ഞ്‌ നഗ്നമായ ഭരണഘടനാലംഘനം നടത്തി.പൗരത്വനിയമഭേദഗതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം കവരുന്നു. ഇങ്ങനെ  കവർന്നെടുത്ത്‌ നിയമനിർമാണം നടത്തിയതിനെതിരെ  ഉത്തരേന്ത്യയിൽ ഒമ്പത്‌മാസമായി കർഷകരുടെ പ്രതിഷേധം നടക്കുന്നു.  രക്തസാക്ഷികളെ പാഠപുസ്‌തകങ്ങളിൽനിന്ന്‌ ഒഴിവാക്കുകയും ഒറ്റുകാരെ നായകരായി അവതരിപ്പിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തെ ആയുധമായി ഉപയോഗിച്ച്‌ കള്ളം ആവർത്തിച്ചു പറയുകയും പഠിപ്പിക്കുകയും ചെയ്‌താൽ ഭാവിതലമുറ അത്‌ വിശ്വസിക്കുമോ എന്ന്‌ ഇന്ത്യൻ ഭരണാധികാരികൾ പരീക്ഷിച്ചുവരികയാണ്‌–-എ കെ ബാലൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top