16 April Tuesday

മുരളീധരൻ രാജിവയ്‌ക്കണം: ഡിവൈഎഫ്‌ഐ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
തിരുവനന്തപുരം
സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ യുവാക്കളുടെ പ്രതിഷേധം. 
ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ നടത്തി. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 
സ്വർണക്കടത്ത് കേസിൽ തുടക്കം മുതൽതന്നെ നയതന്ത്രബാഗേജ്‌ അല്ലെന്ന്‌‌ വി മുരളീധരനും ബിജെപിയും ബിജെപിയെ പിന്തുണയ്‌ക്കുന്ന  മാധ്യമങ്ങളും സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന്‌ മുഹമ്മദ് റിയാസ് പറഞ്ഞു.
പാലക്കാട്‌
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. വിക്ടോറിയ കോളേജ്‌ പരിസരത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്‌. ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ‌ നടന്ന ധർണ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ പ്രേംകുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി പി സുമോദ്‌ അധ്യക്ഷനായി. ജോയിന്റ്‌ സെക്രട്ടറിമാരായ ജിഞ്ചു ജോസ്‌, ജി ആശിഷ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി എം ശശി സ്വാഗതവും ട്രഷറർ എം രാജേഷ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top