25 April Thursday

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം

സ്വന്തം ലേഖികUpdated: Thursday May 19, 2022

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ ടി ചാത്തു നഗറിൽ (പാലക്കാട്‌ പ്രസന്നലക്ഷ്മി കല്യാണമണ്ഡപം) സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ 
പതാക ഉയർത്തുന്നു

പാലക്കാട്‌
കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) 22–-ാമത്‌ സംസ്ഥാന സമ്മേളനത്തിന്‌ പാലക്കാട്ട്‌ ഉജ്വല തുടക്കം. ടി ചാത്തു നഗറിൽ (പാലക്കാട്‌ പ്രസന്ന ലക്ഷ്‌മി ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ പതാക ഉയർത്തി. ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്‌സ്‌ യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എൻ ആർ ബാലൻ അധ്യക്ഷനായി. ആനാവൂർ നാഗപ്പൻ രക്തസാക്ഷി പ്രമേയവും സി ബി ദേവദർശനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സി ബി ദേവദർശനൻ, ലളിത ബാലൻ, സുരേഷ്‌ താളൂർ, പി എൻ വിജയൻ, കെ വി കുഞ്ഞിരാമൻ, ടി കെ വാസു, എം സത്യപാലൻ, കെ ശശാങ്കൻ, കെ ദാമോദരൻ(പ്രമേയം), എൻ രതീന്ദ്രൻ, കെ കെ ദിനേശൻ, ഇ ജയൻ, പി എ എബ്രഹാം, കൃഷ്‌ണകുമാർ, എ പി ജയൻ, വി അരവിന്ദാക്ഷൻ, കെ പി അശോകൻ(ക്രഡൻഷ്യൽ), കെ കോമളകുമാരി, കോമള ലക്ഷ്‌മണൻ, ബി രാമചന്ദ്രൻ, കെ സതീശൻ(മിനുട്‌സ്‌), വി കെ രാജൻ, ടി സി കുഞ്ഞുമോൾ, എം പി അലവി(രജിസ്‌ട്രേഷൻ) എന്നിങ്ങനെ വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. 518 പ്രതിനിധികളാണുള്ളത്‌. 
അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌, ജോയിന്റ്‌ സെക്രട്ടറിമാരായ വിക്രംസിങ്, ഡോ. വി ശിവദാസൻ എംപി, തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി അമൃതലിംഗം എന്നിവർ പങ്കെടുക്കുന്നു. ഉദ്‌ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു എന്നിവർ പങ്കെടുത്തു. 20 വരെ പ്രതിനിധിസമ്മേളനം തുടരും. 22ന്‌ ബി രാഘവൻ നഗറിൽ (വലിയ കോട്ടമൈതാനം) അര ലക്ഷം പേർ പങ്കെടുക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top