26 April Friday

രക്തസാക്ഷി സ്മൃതി 
മണ്ഡപത്തിൽനിന്ന്‌ ദീപശിഖ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

കെഎസ്‌കെടിയു സംസ്ഥാന സമ്മേളന നഗറിൽ തെളിയിക്കാനുള്ള ദീപശിഖ പാലക്കാട് രക്തസാക്ഷി കുടീരത്തിൽ 
നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ ബാബു ജാഥാ ക്യാപ്റ്റൻ എം ടി ജയപ്രകാശിന്‌ 
കൈമാറുന്നു

പാലക്കാട്‌
കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന നഗറിൽ തെളയിക്കുന്നതിനുള്ള ദീപശിഖ  പാലക്കാട് രക്തസാക്ഷി സ‍്മൃതി മണ്ഡപത്തിൽനിന്ന്‌.
ബുധനാഴ്ച രാവിലെ 9.30ന്‌ എ അയ്യപ്പൻ നഗറിൽ  (പാലക്കാട്‌ ചെറിയ കോട്ടമൈതാനം) സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ ബാബു ജാഥാ ക്യപ്റ്റൻ  എം ടി ജയപ്രകാശിന്‌ ദീപശിഖ കൈമാറി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ, പ്രസിഡന്റ്‌ ടി എൻ കണ്ടമുത്തൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന്‌ വിവിധ അത്‌ലീറ്റുകൾ ദീപശിഖയേന്തി. ബാൻഡുമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ദീപശിഖാ പ്രയാണം. 
പ്രതിനിധി സമ്മേളന നഗരയിൽ ആർ ചിന്നക്കുട്ടൻ ദീപശിഖ എം ടി ജയപ്രകാശിൽനിന്ന്‌ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ തെളിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top