18 April Thursday

മോദി ഭരണത്തിൽ കര്‍ഷക ആത്മഹത്യ 
പെരുകുന്നു: വിജു കൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഇന്ത്യന്‍ കാര്‍ഷിക മേഖല: വെല്ലുവിളിയും ബദലും’ സെമിനാര്‍ അഖിലേന്ത്യ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്
മോദി ഭരണത്തിൻ കീഴിൽ ഒരു ലക്ഷത്തിലധികം കർഷകർ ഇതുവരെ ആത്മഹത്യ ചെയ്തുവെന്ന് അഖിലേന്ത്യാ കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്ണൻ. 
കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ‍എസ്‍കെടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി കോട്ടമൈതാനത്ത് സംഘടിപ്പിച്ച "ഇന്ത്യൻ കാർഷിക മേഖല: വെല്ലുവിളിയും ബദലും' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക ആത്മഹത്യ മാത്രമാണ് ഒരു ലക്ഷത്തിലധികമെന്ന് കണക്ക്‌ വ്യക്തമാക്കുന്നു. അത്മഹത്യ ചെയ്ത ദിവസവേതനക്കാരുടെ എണ്ണം കൂടി കൂട്ടിയാൽ ഞെട്ടിക്കുന്ന കണക്കാണ് ലഭിക്കുക. ലോകത്തെവിടെയും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. കേന്ദ്രസർക്കാരിന്റെ നയങ്ങൾ മൂലമാണ് ഇത്രയും പേർ ആത്മഹത്യ ചെയ്തത്. 
ഒരു ചർച്ചയുമില്ലാതെയാണ് കേന്ദ്രം രാജ്യത്ത് എല്ലാ നയങ്ങളും നടപ്പാക്കുന്നത്. ഇതിന്റെ കൂടി ഫലമാണ് രാജ്യം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‍കെടിയു സംസ്ഥാന കമ്മിറ്റി അം​ഗം വി കെ ജയപ്രകാശ് അധ്യക്ഷനായി.
ഓൾ ഇന്ത്യാ അ​ഗ്രിക്കൾച്ചറൽ വർക്കേഴ്സ് യൂണിയൻ ജോയന്റ്‌ സെക്രട്ടറി വിക്രം സിങ്, വി ശിവദാസൻ എംപി, കർഷകസംഘം ജില്ലാ പ്രസിഡന്റ് പി കെ സുധാകരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top