25 April Thursday
2 ഒമിക്രോൺ കൂടി

മെഡിക്കൽ കോളേജിൽ 
ഇന്നുമുതൽ കോവിഡ് ചികിത്സ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഒരുക്കിയ കോവിഡ് വാർഡ്

പാലക്കാട് 
ഗവ.മെഡിക്കൽ കോളേജിൽ ബുധൻ മുതൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങും. ചെമ്പൈ മെമ്മോറിയൽ സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിങ്‌ യൂണിറ്റ് (ഡിപിഎംഎസ്‍യു) വഴിയാകും പ്രവേശിപ്പിക്കുക. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 100 കിടക്കകളാണ് ആദ്യഘട്ടം ഒരുക്കിയത്. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 1500 കടന്ന പശ്ചാത്തലത്തിൽ കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 
ചികിത്സയിലുള്ളവരുടെ എണ്ണം 6,500 കടന്നു. താലൂക്ക് ആശുപത്രികളിലുൾപ്പെടെ കോവിഡിനായി സൗകര്യമൊരുക്കുന്നത് ആലോചനയിലാണ്. കിടത്തിച്ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ഉയർന്നാൽ കിൻഫ്രയിലെ ഒന്നാംതല, രണ്ടാംതല ചികിത്സ കേന്ദ്രം തുറക്കും. 
തിങ്കളാഴ്ചയാണ് ദിവസേന സ്ഥിരീകരിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നത്. ഒരാഴ്ചയ്ക്കിടെ രോഗസ്ഥിരീകരണ നിരക്ക് 213.7 ശതമാനം വർധിച്ചു. ജില്ലാ ആശുപത്രിയിലെ ഐസിയു നിറഞ്ഞുതന്നെയാണ്. ഐസിയു  92ൽ 66 കിടക്ക നിറഞ്ഞു. ചൊവ്വാഴ്ച രണ്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവർ മൂന്നായി. 31 പേർ നിരീക്ഷണത്തിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top