01 July Tuesday

കെസിഇയു ജില്ലാ സമ്മേളനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

കെസിഇയു ജില്ലാ സമ്മേളനം സിഐടിയു ജില്ലാ വെെസ്-പ്രസിഡന്റ് കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പട്ടാമ്പി
കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പാലക്കാട് ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. പട്ടാമ്പി കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പട്ടാമ്പി ചിത്ര ഓഡിറ്റോറിയം) സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ് എൻ രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ സുരേഷ്‌കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് പി എം വഹീദ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ വി പി സമീജ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സി രമേഷ് രക്തസാക്ഷി പ്രമേയവും ടി നാരായണൻകുട്ടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എൻ രാജേഷ്, എ ഹേമലത, വിജയൻ മഠത്തിൽ, വി ഗുരുവായുരപ്പൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. കെ നിത്യാനന്ദൻ (പ്രമേയം), പി ശ്രീനിവാസൻ (മിനുറ്റ്‌സ്), വി പി സതീദേവി (രജിസ്‌ട്രേഷൻ) എന്നിവർ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. 
  സംസ്ഥാന സെക്രട്ടറി കെ ബി ജയപ്രകാശ്, എ വി സുരേഷ്, മുഹമ്മദ് ഇഖ്‌ബാൽ, കെ പി മുഹമ്മദ്, എം എം വിമല എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ടി ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.  ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കും ഫുട്ബോൾ മത്സര ജേതാക്കളായ പട്ടാമ്പി ഏരിയാ കമ്മിറ്റിക്കും റണ്ണേഴ്‌സായ ഒറ്റപ്പാലം ഏരിയ കമ്മിറ്റിക്കും ഉപഹാരം നൽകി.  തിങ്കൾ പൊതുചർച്ച, മറുപടി, ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ എന്നിവ നടക്കും. യാത്രയയപ്പ് സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top