04 December Monday

കെജിഒഎ ജില്ലാ കലോത്സവം: 
ഒറ്റപ്പാലം ഏരിയ ജേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

കെജിഒഎ ജില്ലാ കലോത്സവത്തിലെ വിജയികളായ ഒറ്റപ്പാലം ടീമിന് സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസര്‍ 
ട്രോഫി സമ്മാനിക്കുന്നു

പാലക്കാട്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കലോത്സവത്തിൽ ഒറ്റപ്പാലം ഏരിയ ചാമ്പ്യന്മാർ. ഏഴ് ഏരിയയിൽനിന്നായി നൂറിലധികം ജീവനക്കാർ മത്സരങ്ങളിൽ പങ്കാളിയായി. 33 ഇനങ്ങളിലാണ് മത്സരം നടന്നത്. കലാപ്രതിഭയായി ഒറ്റപ്പാലം ഏരിയയിലെ എ ബി എസ് രാജിനെയും കലാതിലകമായി സിവിൽ സ്റ്റേഷൻ ഏരിയയിലെ എം ദിവ്യയെയും തെരഞ്ഞെടുത്തു. 
കലോത്സവം സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആർ രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പി ശ്രീദേവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സെയ്തലവി, എസ് നവനീത്‌ കൃഷ്ണൻ, ജില്ലാ സെക്രട്ടറി പി ബി പ്രീതി, കലാവേദി കൺവീനർ കെ സുന്ദരൻ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ ഉദ്ഘാടനം ചെയ്തു.
 വിജയികൾ ഒക്ടോബർ 1, 2 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന മേളയിൽ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top