10 December Sunday

എൽഡിഎഫ് തുടർഭരണം വലതുപക്ഷത്തെ 
അസ്വസ്ഥമാക്കുന്നു: പി കെ ബിജു

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

എം വാമനൻ അനുസ്മരണം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു

ഒറ്റപ്പാലം
എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തെയും വലതുപക്ഷ മാധ്യമങ്ങളെയും അസ്വസ്ഥരാക്കിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു. എം വാമനൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം എൽഡിഎഫ്‌ സർക്കാർ വന്നതുമുതൽ തുടങ്ങിയതാണ് വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി സർക്കാരിനെയും ഇടതുപക്ഷ നേതാക്കളെയും അപകീർത്തിപ്പെടുത്താൽ. ഇനി ഒരു പ്രാവശ്യവുംകൂടി എൽഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ കോൺഗ്രസ് അപ്രത്യക്ഷമാകും. അത് മുന്നിൽക്കണ്ടുള്ള പരാക്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് ബിജു പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, ജില്ലാ കമ്മിറ്റി അംഗം എം ആർ മുരളി, ഏരിയ കമ്മിറ്റി അംഗങ്ങളായ സി അബ്ദുൾ ഖാദർ, കെ ഗംഗാധരൻ, കെ പി സുധീർ, കെ ഭാസ്കരൻ, കെ കൃഷ്ണകുമാർ, ലോക്കൽ സെക്രട്ടറി ടി പി ഭാസ്കരൻ, എം വി വാമനൻ, എം പ്രദീപ്, ഡി ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top