ചെർപ്പുളശേരി
സെവൻസ് ഫുട്ബോൾ അസോസിയേഷൻ ഏഴാമത് ജില്ലാ സമ്മേളനം ചെർപ്പുളശേരി മിഥില റീജൻസിയിൽ നടന്നു. പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചെറുട്ടി അധ്യക്ഷനായി. കേരള സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ എം ലെനിൻ, സംസ്ഥാന സെക്രട്ടറി സൂപ്പർ അഷ്‌റഫ് ബാവ, ജില്ലാ സെക്രട്ടറി വാഹിദ് കുപ്പൂത്ത്, ജില്ലാ ട്രഷറർ പി കൃഷ്ണൻകുട്ടി, നസീർ എടത്തനാട്ടുകര, യൂസഫ് ചെർപ്പുളശേരി എന്നിവർ സംസാരിച്ചു.
സംഘടനാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ എം ലെനിൻ ഉദഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചെറുട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വാഹിദ് കുപ്പൂത്ത് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ഫാറൂഖ് പച്ചീരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നസീർ എടത്തനാട്ടുകര, ഷെരീഫ് കുപ്പൂത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുഹമ്മദ് ചെറുട്ടി (പ്രസിഡന്റ് ), വാഹിദ് കുപ്പൂത്ത് (സെക്രട്ടറി), കൃഷ്ണൻകുട്ടി (ഷൊർണൂർ) (ട്രഷറർ ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..