പാലക്കാട്
കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിൽ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ അനുസ്മരണം തിങ്കളാഴ്‌ച നടക്കും. വൈകിട്ട് അഞ്ചിന് എൻ രാധാകൃഷ്ണൻ നായർ ഉദ്‌ഘാടനം ചെയ്യും. വി രാമൻകുട്ടി അനുസ്മരണ പ്രഭാഷണം നടത്തും. കല്ലേക്കുളങ്ങര കഥകളി ഗ്രാമം ഗുരുനാഥൻ കലാമണ്ഡലം വെങ്കിട്ടരാമന്റെ അരങ്ങു പ്രവേശനത്തിന്റെ 40–-ാം വർഷം കൂടിയാണ് തിങ്കളാഴ്‌ച. അത്തിപ്പൊറ്റ രവി നമ്പൂതിരി രചിച്ച വരികൾ വെങ്കിട്ടരാമന്റെ ശിഷ്യർ ‘ഗുരു വന്ദനം' എന്ന പേരിൽ ചിട്ടപ്പെടുത്തി ഗുരുനാഥന് സമർപ്പിക്കും. കഥകളിയിലെ കല്ലുവഴി ശൈലിയുടെ പ്രയോക്താക്കളിൽ പ്രധമഗണനീയനായിരുന്നു പട്ടിക്കാംതൊടി. തന്റെ നേർ ശിഷ്യരിലൂടെ കല്ലുവഴി സമ്പ്രദായത്തിന് താളാത്മകവും ഭാവാത്മകവും ആയ അരങ്ങ് ശുദ്ധി സംസ്കരിച്ചെടുത്ത ആചാര്യന്റെ 143–-ാം ജന്മദിനമാണ് കഥകളി ഗ്രാമം ആചരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..