27 April Saturday

ജില്ലയിൽ വന്ധ്യംകരിച്ചത് 
41,490 തെരുവുനായ്‌ക്കളെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
പാലക്കാട് 
തെരുവുനായ്‌ക്കളിൽ ജനനനിയന്ത്രണം നടപ്പാക്കാൻ ആരംഭിച്ച എബിസി പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ വന്ധ്യംകരിച്ചത് 41,490 തെരുവുനായ്ക്കളെ. 2017ൽ ആരംഭിച്ച പദ്ധതിയിൽ 22,816 ആൺ നായ്‌ക്കളെയും 18,674 പെൺപട്ടികളെയും വന്ധ്യംകരിച്ചു. പാലക്കാട്, ചിറ്റൂർ, കൊടുവായൂർ, ആലത്തൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് വന്ധ്യംകരണം നടത്തുന്നത്‌. 
ജില്ലാ പഞ്ചായത്തിനു കീഴിൽ ജില്ലയിലെ ആറ് താലൂക്കുകളിലാണ് പദ്ധതി ആവിഷ്കരിച്ചത്. മണ്ണാർക്കാട്ട്‌ അനുവദിച്ച സെന്റർ കൊടുവായൂരിലേക്ക് മാറ്റി. മണ്ണാർക്കാട് നഗരസഭയിൽനിന്ന്‌ അനുകൂല മറുപടി ലഭിക്കാത്തതിനെത്തുടർന്നാണിത്‌.
വന്ധ്യംകരിച്ച നായ്‌ക്കളെ തിരിച്ച് അവയുടെ പഴയ സ്ഥലത്ത് കൊണ്ടുവിടും. ഇതുമൂലം മൃഗങ്ങൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെയും കൊല്ലാതെയും ജനനനിയന്ത്രണം നടത്താം. സംസ്ഥാനത്ത് ഏതാനും തദ്ദേശ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ, സംഘടനകൾ എന്നിവ നായ്‌ക്കളിൽ വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും വിപുലമായും ഫലപ്രദമായും പദ്ധതി നടപ്പാക്കുന്നത് പാലക്കാട് ജില്ലയിലാണ്. 
മണ്ണാർക്കാട്‌ സെന്റർ ആരംഭിക്കും
എബിസി പദ്ധതിക്ക്‌ ജില്ലയിലെ ആറാമത്തെ സെന്റർ മണ്ണാർക്കാട്ടിൽ ആരംഭിക്കും. ആദ്യഘട്ടം നഗരസഭയ്ക്കുകീഴിൽ ആരംഭിക്കുന്ന സെന്ററിന്റെ പ്രവർത്തനം വിജയകരമെങ്കിൽ മറ്റ് ബ്ലോക്ക്, പഞ്ചായത്ത് തലത്തിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top