26 April Friday
തിരുവിഴാംകുന്നിലെ പ്രശ്‌നം പരിഹരിക്കും

വന്യമൃഗശല്യം; വനംവകുപ്പിന്റെ പദ്ധതി തയ്യാറായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
 
ശരത് കൽപ്പാത്തി
പാലക്കാട്
ജില്ലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ കർമപദ്ധതി തയ്യാറായതായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ വി ഉത്തമൻ പറഞ്ഞു. റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയ്‌ക്ക്‌ നൽകും. സംസ്ഥാനതലത്തിൽ ജില്ലകളിലെ സാഹചര്യം പഠിച്ചാണ് പദ്ധതി തയ്യാറാക്കിയത്‌.
മണ്ണാർക്കാട്, അട്ടപ്പാടി, മുണ്ടൂർ, നെന്മാറ, വടക്കഞ്ചേരി, എലവഞ്ചേരി, മലമ്പുഴ, വാളയാർ മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരമാകും. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഉൾപ്പെടെ നേരിടാനുള്ള പദ്ധതിയും ഇതിലുൾപ്പെടും. 
നാലു വർഷത്തിനിടെ നൂറിലേറെ തവണ ആനകൾ കാടിറങ്ങി. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും നിരവധി നാശമുണ്ടാക്കി. അധികൃതർ വിവിധ മാർഗം പരീക്ഷിച്ചെങ്കിലും ആന കാടുകയറിയില്ല. വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വനത്തിൽ കുളങ്ങളും പ്രകൃതിദത്ത തടയണകളും (ബ്രഷ്‌വുഡ്) വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. തീറ്റതേടി നാട്ടിലേക്കിറങ്ങേണ്ട സാഹചര്യവുമില്ല. 
പാലക്കാട് ഡിവിഷനുകീഴിൽ വാളയാർ, കഞ്ചിക്കോട്, മലമ്പുഴ, മുണ്ടൂർ എന്നിവിടങ്ങളിലാണ് അടുത്തിടെ കാട്ടാനശല്യം വർധിച്ചത്. വാളയാർ റേഞ്ച് പരിധിയിൽ കൊട്ടേക്കാട്, കഞ്ചിക്കോട്, പന്നിമട, വല്ലടി, വലിയേരി എന്നിവിടങ്ങളിൽ ആനകളുടെ സാനിധ്യം കൂടുതലുണ്ട്‌. കാട്ടാനശല്യം രൂക്ഷമായ മണ്ണാർക്കാട് തിരുവിഴാംകുന്ന് ഫാമിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ഥലം സന്ദർശിച്ച ആനപഠന കേന്ദ്രം മൂന്നിന നിർദേശങ്ങൾ വെറ്ററിനറി സർവകലാശാലയ്ക്ക് നൽകി.
തിരുവിഴാംകുന്നിൽ 
ഭൂപ്രകൃതിയനുസരിച്ച് നടപടി 
വെറ്ററിനറി സർവകലാശാലയ്ക്കു കീഴിലെ തിരുവിഴാംകുന്നിലെ ഫാമിന്റെ ഭൂപ്രകൃതിക്കനുസരിച്ച് വിവിധ ഭാഗങ്ങളിൽ സോളാർ വേലികൾ, കിടങ്ങ് എന്നിവ നിർമിച്ച് ആനകളുടെ വരവ് തടയാം.
 ക്യാമ്പസിലെ ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു. വനം വകുപ്പുമായി ചേർന്ന് വിദ്യാർഥികൾക്കും ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസുകൾ നൽകും. ഡോ. ടി എസ് രാജീവ്, ഡയറക്ടർ, ആനപഠന കേന്ദ്രം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top