28 March Thursday

ലൈഫ് വീടുകളുടെ താക്കോൽ ഇന്ന് നൽകും

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
പാലക്കാട്
ലൈഫ് മഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച 1,104 വീടുകളുടെ പൂർത്തീകരണപ്രഖ്യാപനം ശനിയാഴ്ച പകൽ12ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്‌ ജില്ലയിലേതുൾപ്പെടെ സ്ഥാനത്ത് നിർമിച്ച 10,000 വീടുകളുടെ പൂർത്തീകരണപ്രഖ്യാപനമാണ്‌ ഓൺലൈനിൽ നിർവഹിക്കുക.  
      ജില്ലയിൽ 1,104 വീട്‌ നിർമാണം പൂർത്തിയായവയിൽ  രണ്ടാംഘട്ടത്തിൽ 616 വീടാണ്‌ നിർമിച്ചത്‌. 
ഇതിൽ പൊതുവിഭാഗത്തിൽ 496 വീടും പട്ടികജാതിവിഭാഗത്തിൽ- 119, പട്ടികവർഗവിഭാഗത്തിൽ- ഒരു വീടുമാണ്‌ നിർമിച്ചത്‌. മൂന്നാംഘട്ടത്തിൽ 423 വീട്‌ നിർമിച്ചു. പൊതുവിഭാഗത്തിൽ 275 വീടും പട്ടികജാതി വിഭാഗത്തിൽ- 137, പട്ടികവർഗ വിഭാഗത്തിൽ 11 വീടും നിർമിച്ചു. നിർമാണം പൂർത്തിയാക്കിയ വീടുകളുടെ പ്രഖ്യാപനം തദ്ദേശതലത്തിൽ ജനപ്രതിനിധികളെയും ഗുണഭോക്താക്കളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top