25 April Thursday

1,526 രോഗമുക്തി
1,674 കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
പാലക്കാട് 
ജില്ലയിൽ വ്യാഴാഴ്ച 1,674 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 1075 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 580 പേർ, 19 ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിലുൾപ്പെടും.1,526 പേർ‍ രോഗമുക്തി നേടി. 8,976 പരിശോധന നടത്തിയതിൽ 1,674 പേർക്ക് രോഗം സ്ഥിരീകരിച്ചു. 18.64 ശതമാനമാണ് രോ​ഗ സ്ഥിരീകരണ നിരക്ക്.
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,591 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കാസർകോട്‌ ജില്ലയിലും ആറുപേർ വയനാട് ജില്ലയിലും ഒമ്പതുപേർ ആലപ്പുഴ ജില്ലയിലും 11 പേർ കോട്ടയം ജില്ലയിലും 13 പേർ കൊല്ലം ജില്ലയിലും 15 പേർ വീതം പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലും 16 പേർ തിരുവനന്തപുരം ജില്ലയിലും 40 പേർ എറണാകുളം ജില്ലയിലും 45 പേർ കോഴിക്കോട് ജില്ലയിലും 184 പേർ തൃശൂർ ജില്ലയിലും 355 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top