20 April Saturday

റെയില്‍വേ ഡിവിഷണൽ ഓഫീസിലേക്ക് ഡിആര്‍ഇയു മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

ഡിആര്‍ഇയു മാര്‍ച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം എന്‍ എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
വന്യജീവികളുടെ സാന്നിധ്യമുള്ള വാളയാർ വനമേഖലയിൽ കാൽനട പട്രോളിങ് നിർത്തലാക്കി എൻജിൻ പട്രോളിങ് ഏർപ്പെടുത്തുക, റെയിൽവേയിൽ വിവിധ  ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദക്ഷിൺ റെയിൽവേ എംപ്ലോയീസ് യൂണിയൻ പാലക്കാട്‌ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പി രഘുനാഥൻ അധ്യക്ഷനായി. 
ഡിആർഇയു മുൻ ജോയിന്റ് ജനറൽ സെക്രട്ടറി ആർ ജി പിള്ള, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ ഉദയഭാസ്‌കരൻ, സോണൽ വൈസ് പ്രസിഡന്റ് പി ബി അനിൽകുമാർ, കെ ജയഘോഷ് (റെയിൽവേ കാറ്ററിങ്‌ ആൻഡ്‌ കോൺട്രാക്‌റ്റ്‌ തൊഴിലാളി യൂണിയൻ), കെ അപ്പു (ലോക്കോ റണ്ണിങ്‌ സ്റ്റാഫ് അസോസിയേഷൻ), വി സുജിത്, എം എസ് സുധാകരൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top