പാലക്കാട്
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികം ശനിയാഴ്‌ച ജില്ലയിൽ വിപുലമായി ആഘോഷിക്കും. സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ബ്രാഞ്ച്, ലോക്കൽ, ഏരിയാ കേന്ദ്രങ്ങളിൽ പതാക ഉയർത്തും.
രാവിലെ അഞ്ചുപേർ വീതം പങ്കെടുത്താണ് പതാക ഉയർത്തുക.
വർഗ– ബഹുജന സംഘടനകളും പാർടി രൂപീകരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകത്തിൽ രാവിലെ പത്തിന് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പതാക ഉയർത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..