25 April Thursday

‘വീട്ടിലൊരു കട’യുമായി കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

 

പാലക്കാട്‌
കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക്‌ വിപണിയൊരുക്കൽ ലക്ഷ്യമിട്ട്‌ ‘വീട്ടിലൊരു കട’ ആരംഭിക്കുന്നു. കോവിഡ്‌ കാലത്തെ അതിജീവനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതി അടുത്ത ആഴ്‌ച ആലത്തൂർ ബ്ലോക്കിൽ ആരംഭിക്കും.
കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ പരമാവധി ജനങ്ങളിലേക്കെത്തിക്കുകയും അതുവഴി അംഗങ്ങൾക്ക്‌ വരുമാനം ഉണ്ടാക്കുകയുമാണ്‌  ലക്ഷ്യം. അംഗങ്ങൾ താമസിക്കുന്ന വീടിനോട്‌ ചേർന്ന്‌ കട ഒരുക്കും. ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ‌ ഏഴംഗ മാനേജ്‌മെന്റ്‌ സംഘമുണ്ട്‌. ഇവർ വിവിധ യൂണിറ്റുകളിൽ നിന്ന്‌ ഉൽപ്പന്നങ്ങൾ ശേഖരിച്ച്‌ കടകളിൽ എത്തിക്കും. 
ആലത്തൂർ ബ്ലോക്കിലെ എട്ട്‌ പഞ്ചായത്തുകളിലാണ്‌ ആദ്യഘട്ടത്തിൽ കട ആരംഭിക്കുക. ഒരു വാർഡിൽ രണ്ട്‌ കടയെങ്കിലും ഉണ്ടാവും. 123 സംരംഭകർ ഇതുവരെ രജിസ്‌റ്റർ ചെയ്‌തു‌. ഇവർ വഴിയാണ്‌ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക. 27 കുടുംബശ്രീ ഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങളാണ്‌  കടകളിൽ എത്തിക്കുക‌. ദൈനംദിന ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ വസ്‌തുക്കൾ അടക്കമുള്ള 17 ഇനം സാധനങ്ങളാണ്‌ പ്രധാനമായും വിൽക്കുക. 
സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിലെ കുടുംബശ്രീ അതിജീവനം ക്യാമ്പയിനിന്റെ ഭാഗമായാണ്‌ ‘വീട്ടിലൊരു കട’ യാഥാർഥ്യമാക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top