18 December Thursday
സിപിഐ എം നിയോജക മണ്ഡലം 
ധർണകൾ സമാപിച്ചു

ജനകീയ പടയണി

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

 പാലക്കാട്‌

വികസനത്തിലും ജനക്ഷേമത്തിലും ജീവിതനിലവാര സൂചികയിലും രാജ്യത്ത്‌ മാതൃകയായ കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ പ്രക്ഷോഭത്തിന്റെ  ജനകീയ പടയണി തീർത്ത്‌ സിപിഐ എം നിയോജക മണ്ഡലം ധർണകൾക്ക്‌ സമാപനം. കേന്ദ്രസർക്കാർ കേരളത്തിനെതിരെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കുക എന്നീ  മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധ ധർണ. പതിനായിരങ്ങളാണ്‌ ജില്ലയിലെ 12 മണ്ഡലങ്ങളിൽ നടന്ന പ്രതിഷേധത്തിൽ പങ്കാളികളായത്‌. 
മണ്ണാർക്കാട് ടൗണിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി കെ ശശി അധ്യക്ഷനായി. മണ്ണാർക്കാട്‌ ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ, അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു, എം വിനോദ്കുമാർ എന്നിവർ സംസാരിച്ചു. 
മലമ്പുഴ മുണ്ടൂരിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എ പ്രഭാകരൻ എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ജയപ്രകാശ്, ടി എൻ കണ്ടമുത്തൻ, നിതിൻ കണിച്ചേരി എന്നിവരും ഡി സദാശിവനും സംസാരിച്ചു. 
ഷൊർണൂർ മണ്ഡലം ധർണ തൃക്കടീരിയിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി മമ്മിക്കുട്ടി എംഎൽഎ,  ജില്ലാ കമ്മിറ്റി അംഗം എം ആർ മുരളി, കെ ബി സുഭാഷ്, ഇ ചന്ദ്രബാബു, കെ ശ്രീധരൻ, ടി കുട്ടിക്കൃഷ്ണൻ, പി എ ഉമ്മർ എന്നിവർ സംസാരിച്ചു. 
കോങ്ങാട് മണ്ഡലം ധർണ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ  ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി എ ഗോകുൽദാസ് അധ്യക്ഷനായി. കെ ശാന്തകുമാരി എംഎൽഎ, ഏരിയ സെക്രട്ടറി സി ആർ സജീവ്, ജില്ലാ കമ്മിറ്റിയംഗം കെ സി റിയാസുദ്ദീൻ, വി സേതുമാധവൻ, ടി അജിത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top