25 April Thursday

76.40% വാക്‌സിൻ 
സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

 

പാലക്കാട് 

ജില്ലയിൽ വാക്‌സിൻ വിതരണം അതിവേ​ഗം മുന്നേറുന്നു. ആകെ ജനസംഖ്യയുടെ 76.40 ശതമാനം പേർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചു. 23,57722 പേർ ഒരു ഡോസ്‌ എങ്കിലും വാക്‌സിൻ എടുത്തെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ കണക്ക്.  5,95549 പേർ രണ്ടു ഡോസും പൂർത്തിയാക്കി. 17,62173 പേർ ഒരു ഡോസ് മാത്രം സ്വീകരിച്ചവരാണ്.
ഭൂരിഭാ​ഗവും കോവിഷീൽഡാണ് എടുത്തത്‌. രണ്ടാം ഡോസിന് 84 ദിവസത്തെ ദൈർഘ്യമുള്ളതിനാലാണ് രണ്ടു ഡോസും സ്വീകരിച്ചവരുടെ എണ്ണം കുറഞ്ഞത്. നിലവിൽ ജില്ലയിൽ വാക്‌സിന് ക്ഷാമമില്ല. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ വിതരണം പുരോ​ഗമിക്കുന്നു. ജില്ലയിലെ ജനസംഖ്യ 30,85,770 ആണ്. 18 വയസ്സിന് മുകളിൽ 24 ലക്ഷത്തോളം ഉണ്ടെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ കണക്ക്. രണ്ടു ലക്ഷത്തിനടുത്ത് ആളുകൾ വാക്‌സിൻ സ്വീകരിച്ചാൽ 18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് ജില്ലയിൽ പൂർത്തിയാകും.
18നും -45നും ഇടയിൽ പ്രായമുള്ള 72,257 പേർ രണ്ടു ഡോസും സ്വീകരിച്ചു. ആകെ 7,28,899 പേർ വാക്‌സിൻ സ്വീകരിച്ചതിൽ 6,56,642 പേർ ഒന്നാം ഡോസും എടുത്തു. 45നും -60നും ഇടയിൽ പ്രായമുള്ള 1,87,321 പേർ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്. ആകെ 6,62,335 പേർ വാക്‌സിൻ സ്വീകരിച്ചതിൽ 4,75,014 പേർ ഒന്നാം ഡോസ്‌ എടുത്തു.
60 വയസ്സിന് മുകളിലുള്ള 2,25,397 പേരാണ് രണ്ടു ഡോസും സ്വീകരിച്ചത്. 4,10,611 പേർ ഒന്നാം ഡോസ്‌ സ്വീകരിച്ചു. വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നവരിൽ 37,764 പേർ വാക്‌സിൻ സ്വീകരിച്ചു. 18,103 പേർ രണ്ടു ഡോസും 19,661 പേർ ഒന്നാം ഡോസുമാണ് എടുത്തത്‌.
ജില്ലയിലെ ആരോഗ്യ പ്രവർത്തകരിൽ 27,303 പേർ രണ്ടു ഡോസും സ്വീകരിച്ചു. ആകെ 62,305 പേർ വാക്‌സിൻ സ്വീകരിച്ചതിൽ 35,002 പേരാണ് ഒന്നാം ഡോസ് സ്വീകരിച്ചത്. 1,22,096 മുന്നണി പ്രവർത്തകർ വാക്‌സിനെടുത്തു. 40,510 പേർ രണ്ടു ഡോസും 81,586 പേർ ഒന്നാം ഡോസും എടുത്തു. 10,047 ഗർഭിണികൾ വാക്‌സിൽ സ്വീകരിച്ചു. ഇതിൽ 9,805 പേർ ഒന്നാം ഡോസും 242 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top