19 April Friday

കല്ലാങ്കുഴി ഇരട്ടകൊലപാതകം: പ്രതികൾ 
പരമാവധി ശിക്ഷ 
അർഹിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

നൂറുദ്ദീന്റെ മകൻ ഫഹീമും ഹംസയുടെ മകൻ ആദിലും

പാലക്കാട്‌> പ്രതികൾ പരമാവധി ശിക്ഷ അർഹിക്കുന്നുവെന്ന്‌ കല്ലാങ്കുഴിയിൽ കൊല്ലപ്പെട്ട ഹംസയുടെ മകൻ ആദിൽ. 25 പേരും പരമാവധി ശിക്ഷ അർഹിക്കുന്നു. കോടതിയുടെ തീരുമാനമാണ്‌ പ്രധാനം. കുടുംബത്തിന്റെ അത്താണിയായിരുന്ന വാപ്പയെ കൊന്നിട്ടും പ്രതികൾ കുടുംബത്തിനുനേരെ നിരവധി തവണ ആക്രമണം നടത്തി.
 
ജാമ്യവ്യവസ്ഥ ലംഘിച്ചതിന്‌ പല പ്രതികളുടെയും ജാമ്യം റദ്ദാക്കുന്ന സ്ഥിതിയുണ്ടായി. തുടക്കത്തിൽ നിരവധി രാഷ്‌ട്രീയ കളികളുണ്ടായി. കൂലിപ്പണിക്കാരായ പ്രതികൾക്ക്‌ കേസ്‌ നടത്താനും വിദേശത്തുപോകാനും ഇത്ര പണം എവിടെനിന്ന്‌ കിട്ടിയെന്നത്‌ ഊഹിക്കാവുന്നതാണ്‌. ചെയ്‌ത കുറ്റത്തിന്റെ തീവ്രത മനസിലാക്കാത്തവരാണ്‌ പലരും. 
 
വാപ്പ മരിക്കുമ്പോൾ 18 വയസ്സായിരുന്നു. ഇളയ കുട്ടികൾ സ്‌കൂളിൽ പഠിക്കുകയായിരുന്നു. പിന്നീടിങ്ങോട്ട്‌ എട്ടര വർഷം ഏറെ ദുഷ്‌കരമായിരുന്നു. ആദിൽ പറയുന്നു.
 
2013 നവംബര്‍ 20ന് രാത്രി ഒമ്പതിനാണ് കല്ലാങ്കുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞിഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42) എന്നിവരെ ലീഗുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ നിന്ന് ഇവരുടെ സഹോദരന്‍ കുഞ്ഞുമുഹമ്മദ് (66) തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top