29 March Friday

കല്ലാങ്കുഴി ഇരട്ടക്കൊലപാതകം: വിധിയിൽ തൃപ്‌തിയെന്ന്‌ 
കുഞ്ഞുമുഹമ്മദ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

കുഞ്ഞുമുഹമ്മദ്‌

പാലക്കാട്‌> കല്ലാങ്കുഴി ഇരട്ടക്കൊലപാതകക്കേസിൽ പ്രതികൾക്ക്‌ ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി നടപടിയിൽ തൃപ്‌തിയുണ്ടെന്ന്‌ മരണത്തിൽനിന്ന്‌ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ട കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു. കൊല്ലപ്പെട്ട ഹംസയുടെയും നൂറുദ്ദീന്റെയും സഹോദരനാണ്‌ കുഞ്ഞുമുഹമ്മദ്‌. 
 
‘പ്രതീക്ഷിച്ച ശിക്ഷതന്നെ ലഭിച്ചു. ഗുരുതരമായി വെട്ടേറ്റശേഷം സമീപത്തെ ഹംസക്കുട്ടിയുടെ ചായക്കടയിലേക്ക്‌ ഓടിക്കയറിയതുകൊണ്ടാണ്‌ ഞാൻ രക്ഷപ്പെട്ടത്‌. അപ്പോഴേക്കും മൃതപ്രായനായിരുന്നു. ചായക്കടയിലുള്ളവർ അക്രമികളെ ചെറുത്തതിനാൽ മരിച്ചില്ല.
 
പള്ളി ആരാധനയ്‌ക്കുള്ളതാണ്‌, രാഷ്‌ട്രീയത്തിനുള്ളതല്ലെന്ന്‌ ഞാനും സഹോദരങ്ങളും ഒമ്പതു വർഷംമുമ്പേ വ്യക്തമാക്കിയിരുന്നു. ഭക്തർക്ക്‌ പ്രാർഥിക്കാനാണ്‌ പള്ളിയെന്നും ഇവിടെ രാഷ്‌ട്രീയപ്പിരിവ്‌ വിലക്കണമെന്നും വഖഫ്‌ ബോർഡിനെ സമീപിച്ച്‌ സ്‌റ്റേ വാങ്ങി. ലീഗിന്റെ കോട്ടയിൽ ഡിവൈഎഫ്‌ഐ കൊടി സ്ഥാപിച്ചതുകൂടിയായപ്പോൾ അവർ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു’–- കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top