29 March Friday

തണ്ണീര്‍പ്പന്തലുകളുമായി സഹകരണ സ്ഥാപനങ്ങളും

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

പട്ടാമ്പി സര്‍വീസ് സഹകരണ ബാങ്ക് ഒരുക്കിയ തണ്ണീര്‍പ്പന്തല്‍

 

പാലക്കാട്
കനത്തച്ചൂടിനെ ചെറുക്കാൻ സംസ്ഥാന സർക്കാർ ആവിഷ്-കരിച്ച  തണ്ണീർപ്പന്തലുകൾ ഒരുക്കാൻ സഹകരണ വകുപ്പും. എല്ലാ ബാങ്കുകളും  പ്രദേശത്തെ പൊതുഇടങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം "തണ്ണീർപ്പന്തലുകൾ' ഒരുക്കുന്നുണ്ട്. 
തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒആർഎസ് എന്നിവയുണ്ടാകും. പൊതുജനങ്ങൾക്ക് ഇത്തരം തണ്ണീർപ്പന്തലുകൾ എവിടെയാണ് എന്ന അറിയിപ്പും നൽകും. കോവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങളെ സഹായിക്കാൻ സഹകരണപ്രസ്ഥാനങ്ങൾമുന്നിൽ നിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വേനലിന് കുളിരേകാനുള്ള ശ്രമവും. വേനൽക്കാലം മുഴുവൻ തണ്ണീർപ്പന്തലുകൾ ഉണ്ടാകും. വരും ദിവസങ്ങളിൽ എല്ലാ സഹകരണ സ്ഥാപനങ്ങളും കേന്ദ്രങ്ങൾ തുടങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top