29 March Friday

കേന്ദ്രം നൽകാനുള്ളത്‌ 
400 കോടി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
പാലക്കാട്‌ 
സംഭരിച്ച നെല്ലിന്റെ തുക വൈകാതെ തന്നെ കർഷകർക്ക്‌ നൽകാനുള്ള നടപടി പുരോഗതിയിലാണ്‌. കേന്ദ്ര സർക്കാരിൽനിന്ന്‌ 400 കോടി രൂപ കുടിശ്ശിക ലഭിക്കാനുള്ള ക്ലെയിം സമർപ്പിച്ചിട്ടുണ്ട്‌. ഈ തുക മാർച്ച്‌ അവസാനത്തോടെ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. സംസ്ഥാനം നൽകാനുള്ള കുടിശ്ശിക ലഭ്യമാക്കും. കേരള ബാങ്ക്‌ ഉൾപ്പടെയുള്ള ബാങ്കുകളിൽനിന്ന്‌ വായ്‌പ ലഭ്യമാക്കാൻ ശ്രമം തുടരുകയാണ്‌. 
സപ്ലൈകോയ്‌ക്ക്‌ ബാങ്കുകളിൽനിന്ന്‌ 2,500 കോടി രൂപയാണ്‌ പരമാവധി വായ്‌പയായി സ്വീകരിക്കാൻ കഴിയുക. ഈ സാഹചര്യത്തിൽ വായ്‌പ പരിധി 3,500 കോടിയാക്കി വർധിപ്പിക്കുന്ന കാര്യം ധനവകുപ്പിന്റെ പരിഗണനയിലാണ്‌. 
കേന്ദ്ര സംസ്ഥാന സർക്കാരുകളിൽനിന്നുള്ള വിഹിതം വൈകുന്നതിനാൽ പിആർഎസ്‌ വായ്‌പ തിരിച്ചടവ്‌ വൈകുന്നത്‌ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കുന്നതായും മറ്റ്‌ വായ്‌പകൾ എടുക്കുന്നതിന്‌ ബുദ്ധിമുട്ടുണ്ടാകുന്നതായും ആക്ഷേപമുണ്ട്‌. ഈ സാഹചര്യത്തിൽ ഒന്നാംവിളയ്‌ക്ക്‌ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന്‌ വായ്‌പ എടുത്ത്‌ 2,100 കോടി കുടിശ്ശിക അടച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top