26 April Friday
ജില്ലയിൽ തുടങ്ങി

കിടപ്പുു രോഗികൾക്ക് ആയുർവേദ 
പരിചരണവുമായി ‘സ്നേഹധാര’

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

സ്നേഹധാര പദ്ധതി തെങ്കര ഗവ. ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ 
ഉദ്ഘാടനം ചെയ്യുന്നു

 
സ്വന്തം ലേഖകൻ
മണ്ണാർക്കാട് 
 ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ സ്നേഹധാര പദ്ധതി ജില്ലയിൽ തുടങ്ങി. തെങ്കര ഗവ. ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ബിനുമോൾ   ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ഷിബു അധ്യക്ഷനായി. ചടങ്ങിൽ സിഎംഒ ഡോ. യു ഷാജി,  ഡോ. ആശാഷിബു, പഞ്ചായത്ത് പ്രസിഡന്റുമാരായ എ ഷൗക്കത്തലി, ഒ നാരായണൻകുട്ടി, കെ സതീരാജൻ, തെങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടിന്റുസൂര്യകമാർ, കെ ഗഫൂർ, രമാസുകുമാരൻ, ജഹീഫ് എന്നിവർ സംസാരിച്ചു. തെങ്കര പഞ്ചായത്തിനുപുറമേ തച്ചമ്പാറ, കാഞ്ഞിരപ്പുഴ എന്നീ പഞ്ചായത്തുകളും സ്നേഹധാരയിൽ ഉൾപ്പെടും. കിടപ്പുരോഗികൾക്ക് ആയുർവേദ പാലിയേറ്റീവ്പരിചരണവും ഹോം കെയർ സംവിധാനവും നൽകുന്നതാണ് പദ്ധതി. ഡോക്ടർ,   നഴ്സ്, സഹായി എന്നിവരടങ്ങിയ സംഘം  കിടപ്പുരോഗികളുള്ള മുഴുവൻ വീടുകളിലും നേരിട്ടെത്തി രോഗീപരിശോധനയും ചികിത്സയും നൽകുന്ന പ്രത്യേക പദ്ധതിയാണ് ഭാരതീയചികിത്സ വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. സേവനം സൗജന്യമാണ്. ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങളിലാണ് തുടക്കത്തിൽ സ്നേഹധാരാപദ്ധതി നടപ്പിലാക്കുന്നതെന്ന് ഡിഎംഒ എസ് ഷിബു അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top