18 April Thursday
ഡോക്ടർമാർ പണിമുടക്കുന്നു

ആശുപത്രികളിൽ ഇന്ന്‌ 
അത്യാഹിത വിഭാഗം മാത്രം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

 

 
പാലക്കാട്‌
സംസ്ഥാനത്തെ ആശുപത്രികളിൽ ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ   പ്രതിഷേധിച്ചും ഫാത്തിമ ആശുപത്രിയിൽ ആക്രമണം നടത്തിയവർ രക്ഷപ്പെടാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട്‌ ഡോക്ടർമാർ വെള്ളിയാഴ്‌ച പണിമുടക്കും. സർക്കാർ, സ്വകാര്യ  ആശുപത്രികളിലടക്കം അത്യാഹിത സേവനങ്ങൾ മാത്രമേ ലഭിക്കുകയുള്ളുവെന്നും സാഹചര്യം മനസിലാക്കി പൊതുജനങ്ങൾ സഹകരിക്കണമെന്നും ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
പണിമുടക്കുന്ന ഡോക്ടർമാർ രാവിലെ ഒമ്പതിന്‌ ഐഎംഎ ഹാളിനു മുന്നിൽ നിന്ന്‌ പ്രകടനമായി ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന്‌  സിവിൽ സ്‌റ്റേഷനിലേക്കും മാർച്ച്‌ ചെയ്യും. തുടർന്ന്‌ വൈകിട്ട്‌ ആറുവരെ സിവിൽ സ്‌റ്റേഷനു മുന്നിൽ ധർണ നടത്തും.
. മുപ്പതോളം സംഘടനകൾ സംയുക്തമായി രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ പണിമുടക്ക്‌. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഡോക്ടർമാരുടെ സേവനം എല്ലാ ആശുപത്രികളിലും ഉണ്ടായിരിക്കും. 
ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച്‌ ആക്രമണം നടത്തുന്നവരെ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തുന്നതുൾപ്പെടെ കർശന ശിക്ഷയ്‌ക്ക്‌ വിധേയമാക്കുന്ന നിയമം കൊണ്ടുവരണമെന്ന്‌ ഡോക്ടർമാർ പറഞ്ഞു.
ഐഎംഎ ജില്ലാ ചെയർമാൻ ഡോ. കെ പി വേലായുധൻ,   പാലക്കാട്‌ ബ്രാഞ്ച്‌ പ്രസിഡന്റ്‌ ഡോ. എൻ എം അരുൺ, കെജിഎംഒഎ ജില്ലാ പ്രസിഡന്റ്‌ ഡോ. മനോജ്‌കുമാർ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ജില്ലാ ചെയർമാൻ ഡോ. സുഭാഷ്‌ മാധവൻ, ഡോ. സി കെ ചന്ദ്രശേഖരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top