20 April Saturday

എട്ട്‌ കോൺഗ്രസ്‌ കുടുംബങ്ങൾ സിപിഐഎമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020
മുണ്ടൂർ
മുണ്ടൂർ, മങ്കര എന്നിവിടങ്ങളിൽനിന്നായി എട്ട്‌ കോൺഗ്രസ്‌ കുടുംബങ്ങൾ സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസിന്റെ നെറികെട്ട രാഷ്‌ട്രീയത്തിൽ മനംമടുത്താണ്‌ സിപിഐ എമ്മിൽ ചേരുന്നതെന്ന്‌ രാജിവച്ചുവന്നവർ പറഞ്ഞു. 
മുണ്ടൂർ ചളിർക്കാട്ടിലെ ഐഎൻടിയുസി പ്രവർത്തകരായ പി ടി ഉണ്ണികൃഷ്ണൻ, സി എം ചാമി, സി എ മോഹനൻ, ബിഡിജെഎസ് പ്രവർത്തകനായ ജയദേവൻ എന്നിവരും കുടുംബവും സിപിഐ എമ്മിനൊപ്പം അണിചേർന്നു. മുണ്ടൂർ മൈലം പുള്ളിയിൽ നടന്ന സ്വീകരണയോഗം സിപിഐ എം ജില്ലാകമ്മിറ്റിയംഗം പി എ ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. പി ടി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. 
ലോക്കൽ സെക്രട്ടറി ഒ സി ശിവൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ വി ലക്ഷ്മണൻ, എ വിനോദ്, എച്ച് സുൾഫീക്കർ, രതീഷ്, സതീഷ് എന്നിവർ സംസാരിച്ചു.
ഒരു മാസത്തിനിടെ കോൺഗ്രസ്, ബിജെപി പാർടികൾ വിട്ട് 80 പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ ‌എത്തി. വ്യാഴാഴ്ച മുണ്ടൂർ മൈലംപുള്ളി ചളിർക്കാട്ടിലെ ഐഎൻടിയുസി, കോൺഗ്രസ് പ്രവർത്തകരുടെ നാല് കുടുംബങ്ങൾകൂടി സിപിഐ എമ്മിനൊപ്പം അണിചേർന്നതോടെ മുണ്ടൂർ ഏരിയയിൽ കോങ്ങാട്, മുണ്ടൂർ പഞ്ചായത്തുകളിലായി 20 കുടുംബങ്ങളിൽനിന്ന് 80പേരാണ് ഇടതുപക്ഷത്തോടൊപ്പം ചേരുന്നത്.
മങ്കര പഞ്ചായത്ത് കല്ലൂർ അരങ്ങാട് വാർഡിൽ കോൺഗ്രസ്‌ബന്ധം ഉപേക്ഷിച്ച് നാല്‌ കുടുംബങ്ങൾ ചെങ്കൊടിത്തണലിലേക്ക്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി വിജയദാസ് എംഎൽഎ സ്വീകരിച്ചു. 
ജില്ലാ, പ്രാദേശിക നേതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് സമിതി കൺവീനർ സിദ്ദീഖിന്റെ നേതൃത്വത്തിലാണ് നാല് കുടുംബങ്ങൾ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. 
മങ്കര ലോക്കൽ സെക്രട്ടറി സി എം അബ്ദുൾ റഹിമാൻ, ലോക്കൽ കമ്മിറ്റി അംഗം ടി എം രമേഷ്‌കുമാർ, ബ്രാഞ്ച് സെക്രട്ടറി കെ വി ചെന്താമരാക്ഷൻ, പഞ്ചായത്തംഗം എസ് ഷെമീന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top