20 April Saturday

എന്‍ജിഒ യൂണിയന്‍ 
81 കേന്ദ്രത്തില്‍ ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

എൻജിഒ യൂണിയൻ പാലക്കാട്‌ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക എന്നതടക്കമുള്ള ആവശ്യങ്ങളുയർത്തി സംസ്ഥാന ജീവനക്കാർ സംസ്ഥാന വ്യാപകമായി ധർണ നടത്തി. എൻജിഒ യൂണിയൻ നേതൃത്വത്തിൽ ആയിരം കേന്ദ്രത്തിലായിരുന്നു ധർണ. തിരുവനന്തപുരം പബ്ലിക്‌ ഓഫീസിനു മുന്നിൽ  യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. 
ജില്ലയിൽ 81  കേന്ദ്രങ്ങളിൽ ധർണ നടത്തി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷനു മുന്നിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജില്ലാ പ്രസിഡന്റ്‌ ഇ മുഹമ്മദ് ബഷീർ, കോട്ടമൈതാനത്ത് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് ദീപ, മലമ്പുഴ ഐഐടിക്കു മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം കെ മഹേഷ്‌, ജിഎസ്ടിക്കു സമീപം ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം പ്രസാദ്‌, സിവിൽ സ്റ്റേഷൻ ഗ്രൗണ്ട്ഫ്ലോറിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ വി ഉണ്ണിക്കൃഷ്ണൻ, വടക്കഞ്ചേരിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ മേരി സിൽവെസ്റ്റർ, ഒറ്റപ്പാലത്ത് ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ജയപ്രകാശ്‌, വെറ്ററിനറി കോംപ്ലക്സിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി രാജേഷ്‌, കണ്ണാടിയിൽ എൻ വിശ്വംഭരൻ, ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ വി മണി, നെന്മാറയിൽ പ്രവീൺകുമാർ, ആലത്തൂരിൽ ജി ജിഷ, പട്ടാമ്പി നഗരത്തിൽ സുകു കൃഷ്ണൻ, പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിൽ മുഹമ്മദ് ഇസ്ഹാഖ്‌, മണ്ണാർക്കാട്ട്‌ ടി പി സന്ദീപ്‌, അഗളിയിൽ കെ പ്രദീപ്കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top