25 April Thursday

യെച്ചൂരിക്കെതിരായ കേന്ദ്രനീക്കം: പ്രതിഷേധനിര തീർത്ത്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
പാലക്കാട്‌
ഡൽഹി വർഗീയകലാപത്തിന്റെ ഗൂഢാലോചനക്കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ ഉൾപ്പെടുത്താനുള്ള ഡൽഹി പൊലീസിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച്‌ കേരളം. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തത്‌ പതിനായിരങ്ങൾ. വൈകിട്ട്‌ അഞ്ചുമുതൽ അര മണിക്കൂറായിരുന്നു പ്രതിഷേധം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ജില്ല, ഏരിയ കേന്ദ്രങ്ങളിൽ പത്തിൽ കുറഞ്ഞയാളുകൾ സാമൂഹ്യ അകലം പാലിച്ചാണ്‌ അണിനിരന്നത്‌. 
ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്‌തവരെ കള്ളക്കേസിൽ കുടുക്കാനും  കലാപത്തിന്‌ വഴിമരുന്നിട്ട കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയുള്ള ജനകീയ പ്രതിഷേധമായി സമരം മാറി.
കുഴൽമന്ദത്ത്‌ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ് അബ്ദുൾ റഹ്മാൻ സംസാരിച്ചു. പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി കെ വിജയൻ സംസാരിച്ചു. പുതുശേരി ബിപിഎൽ കൂട്ടുപാത ജങ്ഷനിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി വിജയദാസ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് സംസാരിച്ചു. 
മുണ്ടൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി സി ആർ സജീവ് സംസാരിച്ചു. 
കൊല്ലങ്കോട്ട്‌ സംസ്ഥാന കമ്മിറ്റിയംഗം കെ വി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ‌ ചിറ്റൂർ തത്തമംഗലത്ത്‌ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ് സംസാരിച്ചു. 
വടക്കഞ്ചേരി ടൗണിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി കെ ചാമുണ്ണിയും‌ മംഗലംഡാമിൽ ഏരിയ സെക്രട്ടറി കെ ബാലനും ഉദ്‌ഘാടനം ചെയ്‌തു. ആലത്തൂർ ദേശീയ മൈതാനിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ ഉദ്‌ഘാടനം ചെയ്‌തു. 
ഒറ്റപ്പാലത്ത് സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. പട്ടാമ്പി കൊപ്പത്ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ നാരായണദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ സംസാരിച്ചു. തൃത്താല കൂറ്റനാട്‌ സെന്ററിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി പി എൻ മോഹനൻ സംസാരിച്ചു. 
‌ചെർപ്പുളശേരി ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം പി മമ്മിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി കെ ബി സുഭാഷ് സംസാരിച്ചു. 
ശ്രീകൃഷ്ണപുരത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എൻ കണ്ടമുത്തൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എൻ ഹരിദാസൻ സംസാരിച്ചു. അഗളിയിൽ ഏരിയ സെക്രട്ടറി സി പി ബാബു ഉദ്‌ഘാടനം ചെയ്‌തു. മണ്ണാർക്കാട്‌ കാഞ്ഞിരപ്പുഴയിൽ ഏരിയ സെക്രട്ടറി യു ടി രാമകൃഷ്‌ണൻ  ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top