20 April Saturday
പൊലീസും ആശങ്കയിൽ

യുവമോർച്ച സമരത്തിൽ കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്നുള്ളവരും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
 
പാലക്കാട് 
സംസ്ഥാന സർക്കാരിനെതിരെ എന്ന പേരിൽ യുവമോർച്ച ജില്ലാ കമ്മിറ്റി ചൊവ്വാഴ്‌ച നടത്തിയ കലക്ടറേറ്റ്‌ മാർച്ചിൽ പങ്കെടുത്തവരിൽ ഏറെയും കണ്ടെയ്‌ൻമെന്റ്‌സോണിൽനിന്നുള്ളവർ. 
സമരത്തിനിടെ‌ അറസ്‌റ്റ്‌ ചെയ്യപ്പെട്ട 46പേരിൽ ഇരുപതോളംപേരും കണ്ടെയ്‌ൻമെന്റ് സോണിലുള്ളവരാണ്. ഇവർ സിവിൽ സ്റ്റേഷനുമുന്നിൽ കരുതിക്കൂട്ടി സംഘർഷം സൃഷ്‌ടിച്ചു. 
 ഉറവിടമില്ലാതെ രോഗബാധ സ്ഥിരീകരിച്ച വടക്കന്തറ, മേലാമുറി, പട്ടിക്കര, അയ്യപുരം ഈസ്റ്റ് എന്നീ പ്രദേശങ്ങളിൽനിന്നുള്ളവരാണ് പങ്കെടുത്തത്. 
വലിയങ്ങാടിയിലെ മൂന്ന്‌ വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌സോണായി പ്രഖ്യാപിച്ച്‌ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ പ്രദേശം ക്ലസ്‌റ്ററാക്കണോ എന്നത്‌ ആരോഗ്യവകുപ്പും പൊലീസും പരിശോധിച്ചുവരികയാണ്‌. 
നിയന്ത്രണമുള്ള  പ്രദേശത്തുനിന്ന്‌ കൂട്ടത്തോടെ ആളുകൾ സമരത്തിൽ പങ്കെടുക്കുകയും   ബോധപൂർവം ഉന്തുംതള്ളും ഉണ്ടാക്കുകയും ചെയ്‌തുവെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. 
ജില്ലയിലെ കോവിഡ്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇക്കൂട്ടർ സമരങ്ങളിൽ പങ്കെടുക്കുകവഴി കോവിഡ്‌വ്യാപനം വർധിപ്പിക്കുമെന്ന് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പും നൽകിയിരുന്നു. 
ചൊവ്വാഴ്‌ച നടന്ന മാർച്ചിൽ ആറ് പൊലീസുകാർക്ക്‌ പരിക്കേറ്റു. സമരക്കാർ പൊലീസുകാരുടെ മുഖത്തുനിന്ന് മാസ്‌ക്‌ വലിച്ചെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top