27 April Saturday
ഉറവിടമില്ലാതെ രണ്ടുരോഗികൾ

53 രോഗമുക്തി, 19 കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
പാലക്കാട് 
ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേരും ഒരു വയസ്സുകാരിയും ഉൾപ്പെടെ 19 പേർക്ക് ബുധനാഴ്‌ച ജില്ലയിൽ കോവിഡ്---- –- 19 സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തി നേടി. 
ഒരു അതിഥിത്തൊഴിലാളിയും പുതുപ്പരിയാരം സ്വദേശിയുമാണ്‌ ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ. 
സൗദി, യുഎഇ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്‌ കോവിഡ്‌ ബാധിതർ. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവർ 264 ആയി. പാലക്കാട് ജില്ലക്കാരായ നാലുപേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്. 
രോഗമുക്തമാകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം കൂടുന്നത്‌ ജില്ലയിൽ ആശങ്കയ്‌ക്കിടയാക്കുന്നു. ഉറവിടം വ്യക്‌തമല്ലാത്ത രണ്ടുപേർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ല.
■ രോഗബാധിതർ
● സൗദി –- 5 പുതുനഗരം സ്വദേശി (33), കുമരംപുത്തൂർ സ്വദേശികൾ (66 സ്ത്രീ, 29 പുരുഷൻ), റിയാദിൽനിന്ന്‌ വന്ന തച്ചനാട്ടുകര സ്വദേശികളായ അമ്മയും (22), മകളും(ഒരു വയസ്‌).
● യുഎഇ–-11 അലനല്ലൂർ സ്വദേശി (25), മണ്ണാർക്കാട് സ്വദേശികൾ (23,43,29,23 പുരുഷൻ), തച്ചമ്പാറ സ്വദേശി (35), കോട്ടോപ്പാടം സ്വദേശി (33), കൊടുവായൂർ സ്വദേശി (27), കോട്ടപ്പുറം സ്വദേശികൾ (36,39 പുരുഷൻ), കാരാകുറുശി സ്വദേശി (49). 
● തമിഴ്നാട് –-1 മധുരയിൽനിന്ന്‌ വന്ന മലപ്പുറം സ്വദേശി. 
■ ഉറവിടമില്ലാതെ 
രണ്ടുപേർ 
അകത്തേത്തറ കല്ലേക്കുളങ്ങരയിൽ താമസിക്കുന്ന പുതുപ്പരിയാരം സ്വദേശിയായ യുവാവ് (27), പെരിങ്ങോട്ടുകുറുശിയിലെ ചിക്കൻ സെന്ററിലെ ജോലിക്കാരനായ ആസം സ്വദേശി(20) എന്നിവർക്കാണ് ഉറവിടമില്ലാതെ രോഗബാധ സ്ഥിരീകരിച്ചത്. ഇരുവർക്കും കാര്യമായ രോഗലക്ഷണമില്ല. 
പുതുപ്പരിയാരം സ്വദേശി പതിനാലു ദിവസമായി പുറത്ത് ജനങ്ങളുമായി ഇടപഴകിയിട്ടില്ലെന്ന്‌ പറയുന്നു. വീട്ടുകാർ മാത്രമാണ്‌ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്‌. ബന്ധുവിന് ജില്ലാശുപത്രിയിൽ കൂട്ടിരിക്കാൻ പോയിരുന്നു. ഇവിടെ നിന്നാണോ രോഗബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നു. 
ലോക്ക് ഡൗണിന് ശേഷം നിർമാണത്തൊഴിൽ ചെയ്തിരുന്നു. രണ്ടുമാസം മുമ്പുവരെ ഓട്ടോ ഡ്രൈവറായിരുന്നു. 
പെരിങ്ങോട്ടുകുറുശി പരുത്തിപ്പള്ളിയിലാണ് അതിഥിത്തൊഴിലാളി താമസിക്കുന്നത്. ചിക്കൻ സെന്ററിനോട് ചേർന്ന മുറിയിലാണ് താമസം. തമിഴ്‌നാട്ടിൽനിന്നുള്ള കോഴിവണ്ടി വരുന്നതിനാൽ ഇതിൽ നിന്നാണോ രോഗബാധയുണ്ടായതെന്ന് അന്വേഷിക്കുന്നു. 
ചിക്കൻ സെന്ററായതിനാൽ സമ്പർക്കപ്പട്ടിക വലുതാവും. പട്ടിക തയ്യാറാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇരുവരെയും ആശുപത്രികളിലേക്ക് മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top