29 March Friday

കുളിരായി വേനൽമഴ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

മഴമിന്നലാട്ടം ബുധൻ രാത്രി വേനൽമഴയ്ക്ക് മുമ്പുണ്ടായ മിന്നൽ. മലമ്പുഴ ചേരാടുനിന്നുള്ള ദൃശ്യം ഫോട്ടോ: പി വി സുജിത്

പാലക്കാട് 
കടുത്ത വേനലിൽ ആശ്വാസമായി ജില്ലയിൽ വേനൽമഴ പെയ്‌തു. അട്ടപ്പാടി, മലമ്പുഴ, മുണ്ടൂർ, കോങ്ങാട്, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, കരിമ്പുഴ, വെള്ളിനേഴി, ഒറ്റപ്പാലം, പട്ടാമ്പി മേഖലകളിലാണ് മഴ പെയ്തത്. 
പാലക്കാട് നഗരത്തിൽ ചാറ്റൽമഴ അനുഭവപ്പെട്ടു. മിക്കയിടത്തും ഒരു മണിക്കൂറിലേറെ മഴ ലഭിച്ചു. 
കടുത്ത ചൂട്‌ രേഖപ്പെടുത്തുന്ന മുണ്ടൂർ, മലമ്പുഴ പ്രദേശങ്ങളിൽ വൈകിട്ട്‌ അഞ്ചുമുതൽ ഇടിമിന്നലോടെ ഒന്നര മണിക്കൂറിലേറെയാണ്‌ പെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top