19 April Friday

ക്ഷീര സാന്ത്വനം പദ്ധതി തുടരണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
ആലത്തൂർ
ക്ഷീരകർഷകർക്കുള്ള കണ്ടിജൻസി ഫണ്ടും ക്ഷീര സാന്ത്വനം പദ്ധതിയും അടുത്ത സാമ്പത്തിക വർഷവും തുടരണമെന്ന് കെ ഡി പ്രസേനൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇൻഷൂർ ചെയ്യാത്ത പശുക്കൾ മരണപ്പെട്ടാൽ 15,000 രൂപയും കാലിത്തൊഴുത്ത് തകർന്നാൽ 10,000 രൂപയും കർഷകർക്ക് നൽകുന്ന പദ്ധതിയാണ് കണ്ടിജൻസി ഫണ്ട്. 
നിർത്തിവച്ച ക്ഷീര സാന്ത്വനം പദ്ധതി പുനഃസ്ഥാപിക്കാൻ ക്ഷീരകർഷക ക്ഷേമനിധി ബോർഡും ക്ഷീരമേഖലയും ആലോചിക്കുന്നുണ്ടെന്നും ഇൻഷുറൻസ് പദ്ധതി ബൃഹത്തായ നിലയിൽ നടക്കുന്നുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി സഭയിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top