25 April Thursday

ജില്ലാ പഞ്ചായത്തിൽ‌ സ്ഥിരംസമിതി അധ്യക്ഷരായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

 

പാലക്കാട്‌
ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. പി കെ സുധാകരൻ(ക്ഷേമകാര്യം), എ ഷാബിറ(ആരോഗ്യം, -വിദ്യാഭ്യാസം), ശാലിനി കറുപ്പേഷ്‌(പൊതുമരാമത്ത്‌), പി സി നീതു(വികസനം)എന്നിങ്ങനെയാണ്‌ വിവിധ സ്ഥിരംസമിതിയുടെ അധ്യക്ഷർ. പി കെ സുധാകരൻ വാണിയംകുളം ഡിവിഷനിൽനിന്നും എ ഷാബിറ കുലുക്കല്ലൂരിൽനിന്നും ശാലിനി കറുപ്പേഷ്‌ കൊല്ലങ്കോട്‌ നിന്നുമാണ്‌ വിജയിച്ചത്‌. മൂവരും സിപിഐ എം പ്രതിനിധികളാണ്‌. 
അട്ടപ്പാടിയിൽനിന്ന്‌ വിജയിച്ച പി സി നീതു സിപിഐ പ്രതിനിധിയാണ്‌. സ്ഥിരം സമിതികൾ ചേർന്ന്‌ ഏകകണ്ഠമായി അധ്യക്ഷരെ തെരഞ്ഞെടുക്കുകയായിരുന്നു. 
അധ്യക്ഷസ്ഥാനങ്ങളിലേക്ക്‌ ഓരോ നാമനിർദേശപത്രിക മാത്രമെ ലഭിച്ചുള്ളു. 11നാണ്‌ ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്‌. ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ 27, യുഡിഎഫ്‌ മൂന്ന്‌ എന്നിങ്ങനെയാണ്‌ കക്ഷിനില‌. കെ ബിനുമോളിനെ പ്രസിഡന്റായും സി കെ ചാമുണ്ണിയെ വൈസ്‌ പ്രസിഡന്റായും നേരത്തേ തെരഞ്ഞെടുത്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top